വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: ഡിസംബര്‍ 17

“നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍ നിന്ന് നന്മ പുറപ്പെടുവിക്കുന്നു” (ലൂക്കാ 6 : 45).

നല്ലവരായവർക്കു മാത്രമേ നന്മ പങ്കു വയ്ക്കുന്ന/ഒഴുക്കുന്ന ഉറവയായിത്തീരാൻ സാധിക്കൂ. ലോകം ദർശിച്ച ഏറ്റവും നല്ലവനായിരുന്നു നന്മ തന്നെയായ ഈശോമിശിഹാ. അവന്റെ നല്ല നിക്ഷേപത്തിൽ നിന്ന് ലോകം മുഴുവനായി നൽകപ്പെട്ട ഏറ്റവും ശ്രേഷ്ഠമായ സമ്മാനമായിരുന്നു പരിശുദ്ധ കുർബാന. ഈശോ കുർബാനയായിത്തീർന്നതും കുർബാനയായി നമ്മുടെ ഉള്ളിൽ വന്ന് വസിക്കുന്നതും നമ്മെയും നല്ലവരാക്കി, ആ നന്മ മറ്റുള്ളവരിലേക്ക് പൊഴിക്കുന്നവരാക്കി തീർക്കുവാനാണ്. കുർബാനയർപ്പിച്ച്, കുർബാന സ്വീകരിച്ച് നല്ലവരായിത്തീരുന്ന നമ്മൾ കുർബാന ഈശോയെപ്പോലെ മറ്റുള്ളവർക്കായി നമ്മുടെ നല്ല നിക്ഷേപത്തിൽ നിന്ന് പങ്കുവെച്ച് കൊടുക്കുമ്പോൾ നന്മ തന്നെയായ ദൈവത്തിന്റെ നല്ല മക്കൾ എന്നതായിരിക്കും നമ്മുടെ വിലാസം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.