വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ഫെബ്രുവരി 12 ലൂക്കാ 18:9-14

“ചുങ്കക്കാരനാകട്ടെ, ദൂരെ നിന്ന് സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്‌ ദൈവമേ, പാപിയായ എന്നില്‍ കനിയണമേ എന്നു പ്രാര്‍ഥിച്ചു” (ലൂക്കാ 18:13).

പ്രാർത്ഥിക്കാൻ ദൈവാലയത്തിൽ ചെന്ന ചുങ്കക്കാരന്റെ മനോഭാവമാണ് “ഞാൻ പാപിയാണ്” എന്നത്. സർവ്വനന്മയുടെയും മഹത്വത്തിന്റെയും ഉറവിടമായ ദൈവസന്നിധിയിൽ നിൽക്കുമ്പോൾ ബലഹീനരായ മനുഷ്യർക്കുണ്ടാകേണ്ട മനോഭാവമാണിത്. അപ്പോൾ സർവ്വനന്മയായ ദൈവം കുർബാനയായി ബലഹീനരായ നമ്മുടെ ഉള്ളിൽ വസിക്കാൻ തയ്യാറാകുമ്പോൾ എന്റെ അയോഗ്യതയെ ഓർത്ത് വിലപിക്കാനും എന്റെ അയോഗ്യതയെ മനസ്സിലാക്കിക്കൊണ്ടു തന്നെ എന്റെയുള്ളിൽ വസിക്കാൻ തയ്യാറായ എന്റെ ഈശോയ്ക്ക് നന്ദി പറയാനും സാധിക്കണം. നമ്മുടെ അയോഗ്യതയെ ഏറ്റുപറയുന്ന അനുതാപശുശ്രൂഷയിലൂടെ ഈശോയെ ഭക്ഷിക്കാൻ നമുക്ക് യോഗ്യരായിത്തീരാം. ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.