വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 24 മർക്കോ. 10:17-22

“ഈശോ സ്‌നേഹപൂര്‍വം അവനെ കടാക്‌ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക്‌ ഒരു കുറവുണ്ട്‌. പോയി, നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന്‌ എന്നെ അനുഗമിക്കുക” (മര്‍ക്കോ. 10:21).

സ്വർഗ്ഗത്തിൽ നിക്ഷേപം സൂക്ഷിക്കാനുള്ള വഴിയാണ് ദരിദ്രരുമായി പങ്കുവയ്ക്കുക എന്നത്. പാപത്തിന്റെ അടിമത്വത്തിലായി സ്വർഗ്ഗം നഷ്ടപ്പെട്ട നമുക്ക് സ്വർഗ്ഗീയസന്തോഷം തരുന്നതിനായാണ് ഈശോ പീഢാസഹനത്തിലൂടെയും മരണത്തിലൂടെയും കടന്നുപോയത്. ആത്മീയദാരിദ്ര്യത്തിലായ നമ്മെ പരിപോഷിപ്പിക്കുന്നതിനായാണ് അവിടുന്ന് കുർബാനയായിത്തീർന്നതും ദരിദ്രരായ നമ്മളെ തന്റെ ശരീര-രക്തങ്ങൾ കൊണ്ട് സമ്പന്നരാക്കിയതും.

അനുദിനം കുർബാനയർപ്പിച്ച് കുർബാന സ്വീകരിക്കുന്ന നമ്മുടെയും ദൗത്യം മറ്റൊന്നുമല്ല, ഈശോയെപ്പോലെ മറ്റുള്ളവർക്കായി നമ്മെത്തന്നെ മുറിച്ചു വിളമ്പുക. പങ്കുവയ്ക്കുന്ന ദിവ്യകാരുണ്യചൈതന്യം സ്വന്തമാക്കി നമുക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം കരുതിവയ്ക്കാം.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.