വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ജനുവരി 17 മർക്കോ. 4:35-41

“അവന്‍ ഉണര്‍ന്ന്‌ കാറ്റിനെ ശാസിച്ചുകൊണ്ട്‌ കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റ് ശമിച്ചു; പ്രശാന്തത ഉണ്ടായി” (മര്‍ക്കോ. 4:39).

പ്രകൃതിശക്തികളുടെ മേൽ തനിക്കുള്ള അധികാരം പ്രയോഗിച്ച് ഭയചകിതരായ ശിഷ്യരെ ആശ്വസിപ്പിക്കുന്ന ഈശോ. ഈശോ, താൻ ലോകം വിട്ട് പിതാവിന്റെ അടുക്കലേക്ക് പോകുന്നു എന്നു പറയുമ്പോഴും ശിഷ്യർ തങ്ങൾക്കാരുമില്ലാതാകും എന്ന പേടിയിൽ തടസ്സം നിൽക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. ശിഷ്യരുടെ ആ ഭയത്തെ അവിടുന്ന് നീക്കിക്കളയുന്നത്, എന്നും കൂടെയായിരിക്കുവാൻ ആഗ്രഹിച്ചുകൊണ്ട് അവിടുന്ന് കുർബാനയായി തീർന്നതിലൂടെയായിരുന്നു.

നമുക്കും നമ്മുടെ പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം ഉപേക്ഷിച്ചു എന്നു തോന്നുമ്പോൾ ബലിപീഠത്തിലേക്കണയാം. അവിടെ നമ്മുടെ ഉള്ളിൽ വസിച്ചുകൊണ്ട് നമ്മെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ഈശോയെ കുർബാനയായി അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ നാം കണ്ടുമുട്ടും.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.