വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 10

“അവര്‍ ദൈവത്തെ സ്‌തുതിച്ചു കൊണ്ട് പറഞ്ഞു: “ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്‌തിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു”
(ലൂക്കാ. 7:16).

നായിനിലെ വിധവയുടെ മകനെ ഈശോ മരണത്തിൽ നിന്ന് ജീവൻ നൽകുമ്പോൾ ജനത്തിന്റെ പ്രതികരണമാണിത്. ഇന്നും ദൈവം, ജനത്തെ ജീവൻ നൽകാനായി സന്ദർശിച്ചു കൊണ്ടിരിക്കുന്നു. നിത്യജീവൻ പ്രാപിക്കുന്നതിനായി നമുക്ക് ഊർജ്ജം നൽകുന്ന വഴിയാഹാരമായി പരിശുദ്ധ കുർബാനയുടെ രൂപത്തിൽ അവൻ നമ്മെ സന്ദർശിച്ചിരിക്കുന്നു. മരണത്തെ കീഴ്പ്പെടുത്തി നിത്യമഹത്വം സ്വന്തമാക്കിയ വിശുദ്ധജീവിതം നയിച്ചവരുടെയെല്ലാം ജീവിത അടിസ്ഥാനം കുർബാനയെന്ന ജീവന്റെ അപ്പമായിരുന്നു.

കുർബാനയുടെ മക്കളായിത്തീർന്നുകൊണ്ട് ഈശോ പ്രദാനം ചെയ്യുന്ന ജീവൻ നമുക്ക് സ്വന്തമാക്കാം. അനുദിനം നമ്മെ സന്ദർശിക്കാൻ ബലിപീഠത്തിൽ എഴുന്നള്ളി വരുന്ന ഈശോയെ നമുക്ക് കാണാം.

ഫാ. ആൽവിന്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.