വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: ഡിസംബര്‍ 31

“എന്നെക്കുറിച്ച് ഞാന്‍ തന്നെ സാക്‌ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച്‌ സാക്‌ഷ്യം നല്‍കുന്നു” (യോഹ. 8:18).

ഈശോ, താൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെത്തന്നെ സാക്ഷ്യപ്പെടുത്തുന്നതിനാൽ നിന്റെ സാക്ഷ്യം സത്യമല്ല എന്ന് ഫരിസേയർ പ്രഖ്യാപിക്കുന്നു. ഈശോ തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തിയ ഏറ്റവും ശ്രേഷ്ഠമായ വെളിപ്പെടുത്തലാണ് പരിശുദ്ധ കുർബാന.താൻ കുർബാനയാകുന്നു എന്ന ഈശോയുടെ വെളിപ്പെടുത്തൽ സെഹിയോൻ മാളികയിൽ അപ്പവും വീഞ്ഞും കൈയ്യിലെടുത്ത്  “ഇതെന്റെ ശരീരം രക്തം, ഓർമ്മയ്ക്കായി കൊണ്ടാടുവിൻ” എന്ന് ഈശോ തന്നെ പറഞ്ഞതിലൂടെ സംഭവിച്ച വിശ്വസിക്കേണ്ട യാഥാർത്ഥ്യമാണ്.

അതിനാൽ കുർബാനയെ എതിർക്കുന്നവർ ഫരിസേയരെപ്പോലെ ഈശോയെ എതിർക്കുന്നവരാണെന്നറിയാം. കുർബാനയർപ്പിച്ച്, കുർബാന സ്വീകരിച്ച് ഈശോയുടെ സാക്ഷ്യം സത്യമാണെന്ന് ലോകത്തോട് നമുക്ക് വിളിച്ചുപറയാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.