പത്മോസ് അനുഭവം ഒരു ദൈവികപദ്ധതി

ജിന്‍സി സന്തോഷ്‌

വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന, യോഹന്നാൻ സുവിശേഷകന്റെ പത്മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിനസഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും ദൈവത്തിന്റെ മഹത്തായ പദ്ധതികളാണ് അതിലൂടെ നിറവേറ്റപ്പെട്ടത്. ആത്മീയജീവിതത്തിൽ ഒരു വിശ്വാസി അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സുരക്ഷിതത്വത്തിൽ നിന്നും നമ്മെ വേർപെടുത്തി, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും വഴികളിലൂടെ ദൈവം നമ്മെ നയിക്കും.

പത്മോസ് അനുഭവത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവരാണ് നമ്മളൊക്കെ. അവഗണനയും കുറ്റപ്പെടുത്തലുമെല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. യോഹന്നാനോട് ദൈവം വിജനതയിൽ സംസാരിച്ചതുപോലെ നമ്മോടും ദൈവം സംസാരിക്കുന്ന മണിക്കൂറുകളാണ് അതെന്ന തിരിച്ചറിവ് ഒരു വിശ്വാസിക്ക് ഉണ്ടാവണം. പിൽക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതമായ ദൈവകൃപയാൽ നമ്മെ പൊതിയുന്ന അവസരങ്ങളാണത്.

“ഞാൻ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാൻ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാൻ അവൾക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്കും” (ഹോസിയ 2: 14-15).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.