ഉറവിടങ്ങളെ ഉടയവനു വേണ്ടി ഉപേക്ഷിക്കാം

ജിന്‍സി സന്തോഷ്‌

ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട കാര്യമായി പരിഗണിക്കാതെ മനുഷ്യസാദൃശ്യത്തിൽ ആയിത്തീർന്ന് ഉപേക്ഷിക്കലിന്റെ പരമകോടി പ്രഘോഷിച്ച ക്രിസ്തുവിന്റെ അനുയായികൾ, അവനെപ്രതി ഉപേക്ഷിച്ചവയെ, ഉച്ചിഷ്ടങ്ങളെ വിശിഷ്ടങ്ങളായി കരുതരുത്.

ഉപേക്ഷകൾ എന്നും വേദനാജനകമാണ്. ഉപേക്ഷിക്കുകയെന്നാൽ ഒരു പുഴയാകുക എന്നർത്ഥം. അരുവി പുഴയായി, പുഴ നദിയായി, നദി കടലായി വളരുന്നതിൽ ഉപേക്ഷിക്കലുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഉറവിടത്തെ ഉപേക്ഷിച്ച് യാത്രയാകുന്നതിന്റെ ചങ്കൂറ്റം.

ക്രിസ്തുവിനു വേണ്ടി നമ്മുടെ ചെറിയ ഉറവിടങ്ങളെ അകറ്റിനിർത്താനാവണം നമുക്ക്. ചില വഴിവിട്ട ബന്ധങ്ങളിലേക്ക് നയിച്ച, ചില ദുശ്ശീലങ്ങളിലേക്ക് നമ്മെ നയിച്ച, ചില തഴക്കദോഷങ്ങളുടെ അടിമത്വത്തിന് കാരണമായ, ഉറവിടങ്ങളെ ഉപേക്ഷിക്കാനാവണം. ഉറവിടങ്ങൾ താൽക്കാലിക സുഖങ്ങൾ നൽകുന്നവയാണ്. സ്ഥാപനങ്ങളുടെ, സ്ഥാനമാനങ്ങളുടെ സംരക്ഷണത്തിനുള്ള അമിതാവേശം കെട്ടടങ്ങട്ടെ.

ദൈവവുമായുള്ള സമാനത പരിഗണിക്കാതെ മനുഷ്യനെ സ്നേഹിച്ച് മാനവനായ ക്രിസ്തുവിനെപ്പോലെ, ക്രിസ്തുവിനെപ്രതി സർവ്വവും ഉച്ചിഷ്ടമായിക്കണ്ട പൗലോസിനെപ്പോലെ…

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.