ഉണ്ണീശോയെ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് വിലക്കേർപ്പെടുത്തി ക്യൂബ  

കാമാഗെയിയിലെ സാന്താ അന ഇടവകയിൽ ക്രിസ്തുമസ് കരോൾ നടത്തുന്നത് തടഞ്ഞുകൊണ്ട് ക്യൂബൻ സർക്കാരിന്റെ ഉത്തരവ്. കോവിഡ് പകർച്ചവ്യാധിയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നു സർക്കാർ വ്യക്തമാക്കി. ഡിസംബർ 30 -ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മതകാര്യങ്ങളുടെ ചുമതലയുള്ള ആബെൽ ബാരെറാസ്, കാമഗെയിലെ അതിരൂപത ബിഷപ്പ് വില്ലി പിനോയെ അറിയിച്ചതാണ് ഇക്കാര്യം.

നിരവധി വർഷങ്ങളായി നഗരത്തിൽ നടക്കുന്ന ഒരു ആഘോഷപരിപാടിയാണിത്. എന്നാൽ, കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തെരുവിലുള്ള ആഘോഷപരിപാടികൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ. മറ്റ് സാമ്പത്തിക, സാമൂഹിക കാര്യങ്ങളിൽ ഉത്തരവിട്ടിട്ടില്ലെന്ന് ആബെൽ ബാരെറസ് പറയുന്നു.

ഈ വർഷം മൂന്ന് ക്രിസ്തുമസ് പരേഡുകൾ നടന്നു. പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങാണ് സർക്കാർ ഉത്തരവ് മൂലം നിരോധിച്ചത്. സഭയ്‌ക്കെതിരായ പ്രതികാര നടപടിയാണ് ഇതെന്ന വാദം ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനു കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.