കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കാത്തലിക് റിലീഫ് സര്‍വീസുകള്‍

കര്‍ഷകരേ വലിയ പ്രതിസന്ധികളില്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി അവരെ ചേര്‍ത്തു നിര്‍ത്തുകയാണ് കത്തലിക് റിലീഫ് സര്‍വീസ്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ അവരെ സഹായിക്കുക എന്ന ദൌത്യമാണ് സി. ആര്‍. എസ് ഏറ്റെടുത്തിരിക്കുന്നത്.

മെക്സിക്കോയിലെ കര്‍ഷകരെ അവരുടെ പക്കലുള്ള കാപ്പിക്കുരുകള്‍ വില്‍ക്കാന്‍ സഹായിക്കുകയാണ് സംഘം ഇപ്പോള്‍. വിപണിയില്‍ ഇവയ്ക്ക് വിലയിടിവ് സംഭവിക്കുന്നത് തടയുക എന്നത് തന്നെയാണ് ലക്ഷ്യം.”നമ്മളിൽ പലരും കാപ്പി ഇഷ്ടപ്പെടുന്നുജീവിക്കാൻ വളരെ എളുപ്പമുള്ള മാർഗമാണ് ഇതെന്നാണ് നിങ്ങളുടെ വിശ്വാസം. നമ്മൾ ഇഷ്ടപ്പെടുന്ന ഉത്പന്നങ്ങൾ സൃഷ്ടിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം” സി. ആർ. എസ്സിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസറായ മേഘൻ ഗിൽബെർട്ട് ചൂണ്ടികാട്ടി.

“കത്തോലിക്കർ എന്ന നിലയിൽ, എല്ലാവരുടെയും അന്തസ്സിനെ ഉയർത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. തൊഴിലാളികൾക്കു ന്യായമായ രീതിയിൽ പരിഗണന ലഭിക്കുന്നുണ്ടോ എന്നും അവർ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ന്യായവില ലഭിക്കുന്നോ എന്നും കണ്ടെത്തുന്നതിനുള്ള  ഒരു മികച്ച മാർഗ്ഗമാണ് ഇത് ” അവര്‍ കൂട്ടി ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.