2. 24 ലക്ഷം പേർ വാക്‌സിനെടുത്തു എന്ന് ആരോഗ്യമന്ത്രാലയം

രണ്ട് ദിവസമായി രാജ്യത്തുടനീളം കോവിഡ് വാക്‌സിൻ കുത്തിവെപ്പെടുത്തവരിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെ എയിംസിലും, നോർത്തേൺ റെയിൽവേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാർജ് ചെയ്തു.

ഡൽഹിയിലെ എയിംസിലും, നോർത്തേൺ റെയിൽവേ ആശുപത്രിയിലും ചികിത്സ തേടിയ രണ്ട് പേരെ ഇതിനോടകം ഡിസ്ചാർജ് ചെയ്തു. ഒരാൾ എയിംസിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി ഡോ. മനോഹർ അഗ്നാനി വ്യക്തമാക്കി. പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.