കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക: നിര്‍മ്മാണ അനുമതി മറ്റു കമ്പനികള്‍ക്കും നല്‍കുമെന്ന് ഫൈസര്‍

തങ്ങളുടെ കോവിഡ് ആന്റിവൈറൽ ഗുളിക മറ്റ് കമ്പനികൾക്കും നിർമ്മിക്കാനുള്ള അനുമതി നൽകി അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങൾക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

പാക്സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളിൽ യോഗ്യരായ മറ്റ് കമ്പനികൾക്കും നിമ്മിക്കാനുള്ള ഉപകരാർ നൽകുമെന്നാണ് ഫൈസർ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങൾക്ക് ഇതിലൂടെ കുറഞ്ഞ നിരക്കിൽ പാക്സ്ലോവിഡ് ലഭ്യമാകും.

നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്സിന്റെ നിർമ്മാതാക്കൾ കൂടിയാണ് ഫൈസർ. ഈ വാക്സിൻ നിർമ്മിക്കുന്ന കമ്പനികളിൽ നിന്ന് ഫൈസർ റോയൽറ്റി വാങ്ങുന്നില്ല. ഇത് വാക്സിൻ ഫൈസർ വാക്സിൻ കുറഞ്ഞ ചിലവിൽ ജനങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്നു. കോവിഡ് ഗുളികയുടെ നിർമ്മാണം സംബന്ധിച്ച് മെഡിസിൻ പേറ്റന്റ് പൂൾ കരാറിൽ ഫൈസർ ഒപ്പുവെച്ചു. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും മറ്റ് അനുമതികൾക്കും ശേഷമായിരിക്കും ഈ മരുന്നിന് ലോകരാജ്യങ്ങൾ അനുമതി നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.