കോവിഡ് വാക്സിൻ: ആദ്യ ഡോസ് സ്വീകരിച്ചത് 93.04 % പേർ

സംസ്ഥാനത്ത് വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നു. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയിൽ 93.04 % പേർ ആദ്യ ഡോസ് സ്വീകരിച്ചു. എന്നാൽ, ഇനിയും എട്ടര ലക്ഷത്തോളംപേർ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021 -ലെ ജനസംഖ്യാപ്രകാരം പതിനെട്ടര ലക്ഷത്തോളം പേർ വാക്‌സിൻ എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച പത്തു ലക്ഷത്തോളം പേർക്ക് മൂന്നു മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി.

നിലവിലുള്ള രോഗികളിൽ 11 % പേരാണ് ആശുപത്രി അല്ലെങ്കിൽ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ നാലു വരെയുള്ള കാലയളവിൽ ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ, രണ്ടു ശതമാനം പേർക്ക് ഓക്‌സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് ഐ.സി.യു.വും ആവശ്യമായി വന്നു. ഒക്ടോബർ ഒന്നു മുതൽ അഞ്ചു വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താൽ ഒന്നും രണ്ടും ഡോസ് ചേർത്ത് 5,65,432 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 1,28,997 പേർ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.