വടക്കൻ ജില്ലകളിൽ ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾക്ക് ആവശ്യമുയരുന്നു: കേന്ദ്രസംഘം

കേരളത്തിൽ കോവിഡ്-19 വ്യാപനം മാറ്റമില്ലാതെ തുടരുമ്പോൾ വടക്കൻ ജില്ലകളിൽ ആശുപത്രികൾക്കുമേൽ സമ്മർദം ഉയരുകയാണെന്ന് വിവിധ ജില്ലകൾ സന്ദർശിച്ച കേന്ദ്രസംഘം വിലയിരുത്തി.

വടക്കൻ ജില്ലകളിലെ ആശുപത്രിക്കിടക്കകളിൽ 70 മുതൽ 90 വരെ ശതമാനത്തിലും തെക്കൻ ജില്ലകളിലേതിൽ 40 മുതൽ 60 വരെ ശതമാനത്തിലും രോഗികളുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഐ.സി.യു., വെന്റിലേറ്റർ കിടക്കകൾക്കാണ് ഏറെ ആവശ്യം. കൂടുതൽ രോഗികളുള്ള മലപ്പുറത്ത് 74 മുതൽ 85 വരെ ഐ.സി.യു., വെന്റിലേറ്റർ കിടക്കകളിൽ രോഗികളുണ്ട്. രോഗവ്യാപനം ഇനിയും കൂടിയാൽ ഈ ജില്ലകൾ കൂടുതൽ സമ്മർദത്തിലാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ. സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലാണ് കൂടുതൽ രോഗികളുള്ളത്. മേയിലും ജൂണിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25-30 ശതമാനംപേർ 72 മണിക്കൂറിനുള്ളിൽ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.