മൂന്നാംഘട്ട വാക്‌സിനേഷൻ: മൂന്നുമണിക്കൂറിനുളളിൽ രജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ

18 മുതൽ 44 വയസ്സുവരെയുളള എല്ലാവർക്കും മെയ് ഒന്നുമുതൽ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിനേഷന് വേണ്ടിയുളള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മൂന്നുമണിക്കൂറിനുള്ളിൽ 80 ലക്ഷം പേരാണ് വാക്‌സിനേഷനായി രജിസ്റ്റർ ചെയ്തത്.

മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സിനുമുകളിലുളള എല്ലാവർക്കും വാക്‌സിൻ വിതരണം ചെയ്യുന്നത്. നിലവിൽ 45 വയസ്സിനുമുകളിലുളള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷനായി ശ്രമിച്ച നിരവധി പേർക്ക് 45 വയസ്സിന് താഴെയുളളവർക്ക് വാക്‌സിൻ വിതരണം ചെയ്യുന്ന ആശുപത്രികൾ കണ്ടെത്താനായില്ല. സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആർ.എസ്.ശർമ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.