പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: നേപ്പാളിലേക്ക് ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്

പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ വഴിയുള്ള ഗൾഫ് യാത്രയും പ്രതിസന്ധിയിൽ. ബുധനാഴ്ച അർധരാത്രി മുതൽ ഇന്ത്യക്കാർക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.

മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി ഇപ്പോൾ നേപ്പാളിൽ എത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗൾഫ് നാടുകൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ കൂട്ടത്തോടെയാണ് നേപ്പാൾ വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമം തുടങ്ങിയത്. ഇതിനകം തന്നെ നേപ്പാളിൽനിന്നും ഒമാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്ക് നിരവധി പ്രവാസികൾ എത്തിച്ചേരുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.