കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യു.എൻ. മേധാവി

കോവിഡ് വ്യാപനത്തിനെതിരേയുള്ള ആഗോള പോരാട്ടത്തിന് വാക്സിൻ വിതരണത്തിലൂടെ നേതൃത്വം വഹിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭാ മേധാവി അന്റോണിയോ ഗുട്ടറെസ്. യു.എൻ. മേധാവിയുടെ അഭിനന്ദന കത്ത് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് പുറത്തുവിട്ടത്.

150-ലധികം രാജ്യങ്ങൾക്ക് നിർണായക മരുന്നുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ നൽകി കോവിഡ് വ്യാപനം തടയാൻ ശ്രമിക്കുന്ന ഇന്ത്യ ലോകനേതാവാണ്. ലോകാരോഗ്യ സംഘടന നിലവിൽ അനുമതി നൽകിയിട്ടുള്ള രണ്ട് വാക്സിനുകളിൽ ഒന്ന് വികസിപ്പിക്കുന്നതിലും നിർമിക്കുന്നതിലും ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ ആഗോള വാക്സിൻ വിപണിയിൽ ചലനമുണ്ടാക്കുന്നതാണ്. മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ വിതരണംചെയ്യുന്നത് മാതൃകാപരമായ കാര്യമാണെന്നും ഗുട്ടറെസിന്റെ അഭിനന്ദന കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.