24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറേ രോഗികള്‍: കോവിഡ് ബാധിതര്‍ 65. 61 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,61,792 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഒരു ലക്ഷത്തിലേറേ പേര്‍ക്ക് രോഗം ബാധിച്ചു. 4,925 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 3,86,779 ആയി ഉയര്‍ന്നു.

കോവിഡ് കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 1081 പേര്‍ മരിച്ചു. യുഎസിലെ ആകെ രോഗബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണം 1.10 ലക്ഷത്തിലേക്ക് അടുക്കുന്നു. ബ്രസീലില്‍ രോഗികളുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. മരണം 32,568 ആയി. പുതുതായി 27,312 പേര്‍ക്ക് രോഗം പിടിപെട്ടു. 1,269 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. റഷ്യയില്‍ കോവിഡ് ബാധിതര്‍ 4.32 ലക്ഷമായി. മരണം 52,00 കടന്നു. സ്‌പെയ്‌നിലും ബ്രിട്ടണിലും ഇറ്റലിയിലും പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ 39,728 പേര്‍ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രോഗികള്‍ രണ്ടു ലക്ഷവും മരണം ആറായിരവും പിന്നിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.