കോവിഡ് ഭേദമായ മൂന്നിലൊരാൾക്ക് മാനസികപ്രശ്നങ്ങളും ന്യൂറോളജിക്കൽ പ്രശ്നങ്ങളും ഉണ്ടാകുന്നു

കോവിഡ് ഭേദമായവരിൽ മൂന്നിലൊരാൾക്ക് അണുബാധയുണ്ടായി ആറുമാസത്തിനകം നാഡീസംബന്ധമായ പ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടായതായി പഠനങ്ങൾ. 2,30,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവരിൽ പതിമൂന്ന് ശതമാനം പേർക്കും മുൻപ് മാനസിക സംബന്ധമായതോ നാഡീസംബന്ധമായതോ ആയ രോ​ഗനിർണയം വേണ്ടിവന്നിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ദ ലാൻസറ്റ് സെെക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാർസ് കോവ് 2 വെെറസ് ​ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പഠനം നടത്തിയ ഓക്സ്ഫോർഡ് സർവകലാശാല ​ഗവേഷകർ പറയുന്നു. ഇതിനാൽ തന്നെ കോവിഡ് 19 ഭേദമായി മാസങ്ങൾ പിന്നിട്ടാലും രോ​ഗികൾക്ക് ആരോ​ഗ്യം കുറയുന്ന അവസ്ഥയാണെന്ന് ​ഗവേഷകർ പറയുന്നു. കോവിഡ് 19 ബാധിച്ചവരിൽ നാഡീസംബന്ധമായ തകരാറുകൾക്കുള്ള സാധ്യത കൂടിയിട്ടുണ്ടെന്ന് കോവിഡ് മഹാമാരി തുടങ്ങിയ സമയത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.