സൗദിയിലെ മുഴുവൻ ആളുകൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദിയിലെ മുഴുവൻ ആളുകൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം. ആർക്കും സാമ്പത്തിക ബാധ്യത ഉണ്ടാവാത്ത രീതിയിലായിരിക്കും വാക്‌സിൻ വിതരണം ചെയ്യുക എന്നും 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് പിന്നീടായിരിക്കും തീരുമാനം എടുക്കുക. കൊറോണ വാക്‌സിൻ വിപണിയിൽ ലഭ്യമാകുന്നതോടെ വാക്‌സിൻ കരസ്ഥമാക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകും സൗദി അറേബ്യ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.