കൊറോണ വൈറസ്: കത്തോലിക്കാ ബിഷപ്പുമാരുടെ സഹായം തേടി സൗത്ത് കൊറിയൻ പ്രസിഡന്റ്

തന്റെ തന്നെ ചില നയങ്ങളിൽ സമ്മർദ്ദം നേരിടുന്ന ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ കൊറോണ വൈറസിനെ നേരിടാൻ കത്തോലിക്കാ ബിഷപ്പുമാരുടെ സഹകരണം തേടി. പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ ആദ്യമൊക്കെ മാതൃകയായി നിന്നിരുന്ന രാജ്യമായിരുന്നു സൗത്ത് കൊറിയ. എന്നാൽ, ഇപ്പോൾ കൊറോണ കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ രണ്ടാമത്തെ ലോക് ഡൗണിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

“ഈ വൈറസിനെ നാം മറികടക്കണം. ഒപ്പം ഈ പ്രതിസന്ധിയെ വേഗത്തിൽ മറികടക്കുന്നതിനും സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനും പരമാവധി പരിശ്രമിക്കും. സമീപഭാവിയിൽ മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്നും മൂൺ യോഗത്തിൽ പറഞ്ഞു. ഓഗസ്റ്റ് 20 -ന് നടന്ന കൂടിക്കാഴ്ചയിൽ ബിഷപ്പുമാർക്ക് അദ്ദേഹം ഉച്ചഭക്ഷണം നൽകുകയും ചെയ്തു. കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തിൽ അതിനെ തടയുന്നതിന് വേഗം നടപടിയെടുത്ത കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ മൂൺ ആദ്യഘട്ടം പ്രശംസിച്ചിരുന്നു.

“ഈ പകർച്ചവ്യാധി നീണ്ടുനിൽക്കുന്നതിനാൽ നിങ്ങൾ ആളുകളെ ആത്മവിശ്വാസത്തിൽ നിലനിർത്തുകയും സുരക്ഷയ്ക്കായി ആളുകളെ ഒന്നിപ്പിക്കുന്നതിന് ആവശ്യമായ ധൈര്യവും നേതൃത്വവും നൽകണമെന്നും ഞാൻ ആഗ്രഹിക്കുന്നു.” -മൂൺ പറഞ്ഞു. ബിഷപ്പുമാർ സഭയുടെ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. “ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും,

കോവിഡിന്റെ രണ്ടാം ഘട്ടത്തിൽ ഇതുവരെ 16,346 പേർ രോഗബാധിതരായി. 307 പേർ മരിക്കുകയും ചെയ്തു. വർദ്ധിച്ചു വരുന്ന കൊറോണ കേസുകൾ തടയാൻ ദക്ഷിണ കൊറിയ ഇപ്പോൾ പോരാടുകയാണ്. ഓഗസ്റ്റ് 20 -ന് 288 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, ഇതിൽ ഭൂരിഭാഗവും സിയോളിലും ജിയോങ്‌ജി പ്രവിശ്യയിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.