പടമുഖം ഫൊറോന ജൂബിലി ദമ്പതിസംഗമവും സമുദായ സംഘടനാ ഭാരവാഹികളുടെ നേതൃസംഗമവും സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ഹൈറേഞ്ചിലെ വിവാഹ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമവും സമുദായ സംഘടനാ ഭാരവാഹികളുടെ നേതൃസംഗവും സംഘടിപ്പിച്ചു. രാജാക്കാട് എന്‍.ആര്‍.സിറ്റി സെന്റ് മേരീസ് പാരിഷ് ഹാളില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതയിലെ അത്മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ യൂണിറ്റ്, ഫൊറോന ഭാരവാഹികള്‍ക്കായി സെമിനാറും സംഘടിപ്പിച്ചു.  

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പ്രൊഫ. ഷീല സ്റ്റീഫന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അതിരൂപതാ ഫാമിലി കമ്മീഷന്റെ പങ്കാളിത്തത്തോടെ ദമ്പതികളെ ആദരിച്ചത്.  

പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, എന്‍.ആര്‍.സിറ്റി വികാരി ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ലിസി കുര്യന്‍, കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ട്രഷറര്‍ സെബിന്‍ ചേത്തലില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

അത്മായ സംഘടനകളുടെ യൂണിറ്റ് ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.