‘ദൈവത്തിന് നർമ്മബോധമുണ്ട്’ -രണ്ടാമതും ഇരട്ടക്കുട്ടികളെ ലഭിച്ച സന്തോഷത്തിൽ മാതാപിതാക്കൾ

എറിനും ഭർത്താവ് ജെയ്ക്കും ആറ് വർഷങ്ങൾക്ക് മുമ്പ് കൂപ്പർ, ഗ്രാൻറ് എന്നീ ഇരട്ടക്കുട്ടികളെ ദൈവം നൽകി. എറിൻ രണ്ടാമതും ഗർഭിണിയായപ്പോൾ അതും ഇരട്ടക്കുട്ടികൾ ആയിരിക്കുമെന്ന് ആ ദമ്പതികൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. യാതൊരു ആപത്തും വരുത്താതെ ദൈവം നൽകിയ മക്കളെയോർത്ത് നന്ദി പറയുകയാണ് ഈ മാതാപിതാക്കൾ.

വളരെ വിരളമാണ് രണ്ട് സെറ്റ് ഇരട്ട കുട്ടികൾ ഉണ്ടാകുന്നതെന്ന് ഡോ. ക്ലിഫ് മൂർ പറയുന്നു. മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഈ കുഞ്ഞുങ്ങളെ ലഭിച്ചതിൽ എറിൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഭാരം കുറവായിരുന്നതിനാൽ കുറച്ചുനാൾ രണ്ട് കുട്ടികളും എൻ‌ഐ‌സിയുവിൽ ആയിരുന്നു. ലോല, ആല്ലി എന്നീ രണ്ട് പെൺകുട്ടികളെയാണ് ഇവർക്ക് ദൈവം നൽകിയിരിക്കുന്നത്.

“ഈ നാലുമക്കളെയും കാണുമ്പോൾ ദൈവത്തിന് നർമ്മബോധമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ദൈവം ഞങ്ങളെ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്” -മക്കളെ നാലുപേരെയും ചേർത്ത് പിടിച്ചുകൊണ്ട് എറിനും ജെയും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.