പാപ്പായുടെ സമാധാന സന്ദേശത്തെ പ്രകീര്‍ത്തിച്ചു ദക്ഷിണ കൊറിയന്‍ നേതാവ്

സമാധാനവും സഹവര്‍ത്തിത്വവും പുനസ്ഥാപിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ നടത്തുന്ന പരിശ്രമങ്ങള്‍ നിര്‍ണ്ണായകവും അഭിനന്തനാര്‍ഹവും ആണെന് വത്തിക്കാനിലെത്തിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്റ് മൂണ്‍ ജയ് ഇൻ. പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയ മൂണ്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ്റ് കിമ്മിന്റെ ക്ഷണക്കത്ത് കൈമാറി എന്ന് കരുതപ്പെടുന്നു.

പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജനറല്‍ ഓടിയന്സിലും തുടര്‍ന്ന് നടന്ന സമാധാനത്തിനായുള്ള വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തതിന് ശേഷം ആണ് അദ്ദേഹം മടങ്ങിയത്. രണ്ടു കൊറിയകളും തമ്മിലുള്ള സമാധാന ഉടമ്പടി നിലനില്‍ക്കുവാനും സഹവര്‍ത്തിത്വത്തില്‍ തുടരുവാനും ഉള്ള നടപടികളില്‍ വത്തിക്കാന്റെ സഹായം പ്രത്യാശിക്കാം എന്ന് മൂണ്‍ പറഞ്ഞു.

അടുത്തിടെ ചൈനയും വത്തിക്കാനും തമ്മില്‍ നടന്ന ഉടമ്പടി ഉത്തരകൊറിയൻ ജനതയെ സ്വാധീനിച്ചിട്ടുണ്ട് എന്നും അതിന്റെ ഫലമായാണ് പാപ്പായെ അവിടെയ്ക്ക് ക്ഷണിച്ചതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.