നർമ്മവും നന്മയും വീടിനുള്ളിൽ വിളമ്പി ‘വലിയ വീട് ചെറിയ കാര്യം’ വെബ്‌ സീരിസ്‌ 50 എപ്പിസോഡുകൾ പിന്നിടുന്നു

വലിയ കുടുംബം വലിയ സന്തോഷം. നർമ്മങ്ങളും കുസൃതികളും നിറഞ്ഞ സംഭാഷണങ്ങളിലൂടെ അമ്പത് എപ്പിസോഡുകൾ പിന്നിട്ട് വലിയ കുടുംബത്തിനുള്ളിലെ കഥകൾ രസകരമായി അവതരിപ്പിക്കുന്ന ‘വലിയ വീട് ചെറിയ കാര്യം’ വെബ്‌ സീരീസ് മലയാളികൾ ഹൃദയത്തിലേറ്റിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അപ്പനും അമ്മയും 6 മക്കളും അപ്പാപ്പനും അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ ദിവസവും നടക്കുന്ന കാര്യങ്ങളാണ് ഇതിലെ ഇതിവൃത്തം. 2020 ഡിസംബറിൽ ആരംഭിച്ച വെബ് സീരീസ് ഇപ്പോൾ വിജയകരമായ എട്ടു മാസം പിന്നിടുകയാണ്. ആഴ്ചയിൽ രണ്ട് എപ്പിസോഡുകൾ വീതമാണ് പുറത്തിറങ്ങുന്നത്.

നർമ്മത്തിന്റെ ഉപ്പ്; സ്നേഹത്തിന്റെ ചക്കപ്പഴം

ചാനലുകളിൽ സ്വീകാര്യമായ കുടുംബബന്ധങ്ങൾക്കുള്ളിലെ രസകരമായ കാര്യങ്ങൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നർമ്മവും നന്മയും നല്ല സംഭാഷങ്ങളിലൂടെ ചേർത്തുവച്ച് സാധാരണക്കാർക്കു പോലും മനസിലാകുന്ന രീതിയിലാണ് വെബ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. അപ്പൻ – അമ്മ, മക്കൾ – മുത്തച്ഛൻ എന്നിവർക്കിടയിലെ സ്നേഹപ്രകടനങ്ങൾ, തെറ്റുതിരുത്തലുകൾ, പ്രോത്സാഹനങ്ങൾ എന്നിവയെല്ലാം നാളെയുടെ നാളുകൾക്ക് നല്ലൊരു മാതൃക പകരാൻ വലിയ വീട്ടിലുള്ളവർക്ക് കഴിയുന്നുണ്ട്.

മൂല്യം നൽകുന്ന സീരീസുകൾ; മാതൃക നൽകുന്ന കുടുംബങ്ങൾ

പൊതുവെ മലയാളികൾ സീരിയലുകൾ കണ്ട് കുടുംബങ്ങളിൽ അസമാധാനവും അസ്വസ്ഥതയും നിറക്കുമ്പോൾ അതിനൊരു വെല്ലുവിളി തന്നെയാണ് ‘വലിയ വീട് ചെറിയ കാര്യം’ വെബ്‌ സീരീസ്. ജീവന്റെ മൂല്യവും സ്നേഹത്തിന്റെ കൈമാറലും ബന്ധങ്ങളുടെ ആഴവും കരുതലും സന്തോഷത്തിന്റെ താക്കോൽ ഉപയോഗിച്ച് പരസ്പരം പങ്കിടുന്നു എന്നതാണ് വലിയ വീട്ടിലെ ഏറ്റവും വലിയ നന്മ.

കുടുബങ്ങളിലെ ഐക്യവും സുവിശേഷത്തിന്റെ ആനന്ദവും

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കുമ്പോഴും നാട്, നാട്ടുകാർ, അയൽവാസികൾ, സുഹൃത്തുക്കൾ, ജനകീയ കാര്യങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഇതിന്റെ അവതരണം. വിശുദ്ധിക്ക് നിരക്കാത്ത, കുടുബങ്ങളുടെ വളർച്ചക്ക് ഉതകാത്ത ഒന്നും തന്നെ ഇതിൽ കാണിക്കാറില്ല എന്നതുകൊണ്ട് തന്നെ കുടുംബങ്ങളിലേക്ക് നല്ല സുവിശേഷം പകർന്നുകൊടുക്കാൻ ഈ സീരീസിന് സാധിക്കുന്നുണ്ട് എന്നത് അഭിമാനാർഹമാണ്.

കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞു ക്രിസ്തുവിനെ പങ്കുവയ്ക്കുന്നവർ

ബൈബിൾ ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഫിയാത്ത് മിഷനാണ് ഇതിന്റെ നിർമ്മാണം. കുടുംബങ്ങൾ നല്ലതു കാണണം എന്ന താല്പര്യത്തോടെ, സന്മസോടെ ത്യാഗപൂർവം ഈ സീരിസിൽ കൂട്ടുചേരുന്ന ഒരുപാട് താരങ്ങൾ ഇതിൽ ഭാഗമാവുന്നുണ്ട്.

സംവിധാനം: പ്രേം പ്രകാശ് ലൂയിസ്, എപ്പിസോഡ് ഡയറക്ടർ: ഡെല്ല സെബാസ്റ്റ്യൻ, സ്ക്രിപ്റ്റ്: വിജോ കണ്ണമ്പിള്ളി, ക്യാമറ: സനിൽ തോമസ്, പിന്റോ സെബാസ്റ്റ്യൻ. എഡിറ്റിംഗ്: ഷിഫിൻ ജെയിംസ്, ലിജോ വെള്ളറ, കളറിംഗ്: ഐബി മൂർക്കനാട്, സിങ്ക് സൗണ്ട്: അമൽ ആന്റണി, സൗണ്ട് മിക്സിങ്: സിനോജ് ജോസ്, മ്യൂസിക്: ജീനോ ജെയിംസ്, സ്പെഷ്യൽ എഫ്ഫക്റ്റ്സ്: ലോയിഡ് ഡേവിസ്, ഗ്രാഫിക്: നിധിൻ വേണുഗോപാൽ, മേക്കപ്പ്: സുരേഷ് മാറാടി, പ്രൊഡക്ഷൻ മാനേജർ: സിജോ പി.ഒ.

you tube link:Valiya Veedu Cheriya Karyam
title song:https://youtu.be/v4js2weRduE

വെബ്‌സീരീസ് കാണുവാൻ ലിങ്കിൽ ക്ലിക് ചെയുക


പ്രിൻസ് ഡേവിസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.