കാര്‍ട്ട്‌ സിവില്‍ സര്‍വ്വീസ്‌ മത്സരപരീക്ഷാ പരിശീലനം ഫൗണ്ടേഷന്‍ കോഴ്‌സിനു തുടക്കമായി

ക്‌നാനായ യുവതീയുവാക്കള്‍ക്ക്‌ മൂല്യാധിഷ്‌ഠിത ജീവിതദര്‍ശനം നല്‍കുന്നതിനും ഉയര്‍ന്ന ജീവിതനേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയില്‍ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗ്‌ വേദിക്‌ ഐ.എ.എസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വ്വീസ്‌ മത്സരപരീക്ഷാ പരിശീലനത്തിന്റെ ഫൗണ്ടേഷന്‍ കോഴ്‌സിന്‌ തുടക്കമായി.

കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഫൗണ്ടേഷന്‍ കോഴ്‌സ്‌ ഉദ്‌ഘാടനം ചെയ്‌തു. വേദിക്‌ അക്കാദമി ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌ ഐ.പി.എസ്‌ ആദ്യ ദിനത്തിലെ ക്ലാസ്സിന്‌ നേതൃത്വം നല്‍കി.

വേദിക്‌ ഐ.എ.എസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന ദീര്‍ഘകാല തീവ്രപരിശീലനത്തിന്റെ മുന്നോടിയായാണ്‌ മെയ്‌ 3 മുതല്‍ 12 വരെ തീയതികളില്‍ തുടര്‍ച്ചയായി പത്തു ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ കോഴ്‌സ്‌ ക്രമീകരിച്ചിരിക്കുന്നത്‌. സിവില്‍ സര്‍വ്വീസ്‌ ജോലി എന്നതു മാത്രമല്ല, വിവിധ ഉന്നത ഗവണ്‍മെന്റ്‌ ജോലികള്‍ ലഭ്യമാകുന്നതിനുള്ള അവസരവും പരിശീലനവുമാണ്‌ ഇതുവഴി കാര്‍ട്ട്‌ ലക്ഷ്യമിടുന്നത്‌. ആദ്യ ദിനത്തിലെ ക്ലാസ്സില്‍ 232 പേര്‍ പങ്കെടുത്തു.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഡയറക്‌ടര്‍, കാര്‍ട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.