മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണ്: യൂറോപ്യൻ യൂണിയൻ മെത്രാന്മാർ

മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള നിരവധി മനുഷ്യാവകാശങ്ങളെക്കുറിച്ച് ചർച്ച ചെയ്ത്, യൂറോപ്യൻ സമൂഹത്തിലെ ബിഷപ്പുമാരുടെ സമ്മേളനം. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവ്വലൌകിക വിഷയങ്ങളും അവയുടെ പ്രാധാന്യവും സമ്മേളനത്തിൽ ചർച്ചയായി.

മനുഷ്യാവകാശങ്ങളുടെ ആഗോള പ്രഖ്യാപനം നടന്നതിന്റെ 70 ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ എത്രയും വേഗം സാധ്യമാക്കേണ്ട മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും ചർച്ചകളുണ്ടായി.

മതന്യൂനപക്ഷങ്ങളുടെ വ്യത്യാസമില്ലാതെ ലോകത്തെവിടെയും ഏത് മതത്തിലും വിശ്വസിക്കാനും അതിൽ സ്വാതന്ത്രത്തോടെ തുടരാനും സാധിക്കുക എന്നത് ഓരോരുത്തരുടെയും അവകാശമാണെന്ന് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകനായിരുന്ന ബിഷപ്പ് തിയഡോറസ് ഹൂഗൻബും പറഞ്ഞു.

മനുഷ്യ മഹത്വത്തിന്റെ പ്രകടനമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും എല്ലാവർക്കും കൂട്ടുത്തരവാദിത്വവുമുണ്ട്. മനുഷ്യത്വത്തിൽ മികച്ചയിടമാണ് സഭ. പോൾ ആറാമൻ പാപ്പാ അത് പലപ്പോഴും ആവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളുമായി വേണ്ടരീതിയിൽ ചർച്ചകൾ നടത്തി മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടതെല്ലാം സഭാ പ്രതിനിധികളും ചെയ്യണം. ബിഷപ്പ് തിയഡോറസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.