സിഎംസി സിസ്റ്റേഴ്സിനൊടൊപ്പം കഥാപ്രസംഗം അവതരിപ്പിച്ച് സേറ എന്ന മൂന്നാം ക്ലാസുകാരി

കോതമംഗലം ‘പാവനാത്മ’ പ്രൊവിൻസിലെ സിഎംസി സിസ്റ്റേഴ്സിനോടൊപ്പം സേറ എന്ന മൂന്നാം ക്ലാസുകാരി തകർത്തവതരിപ്പിച്ച കഥാപ്രസംഗം സോഷ്യൽമീഡിയയിൽ വൈറൽ ആവുകയാണ്. സുവിശേഷം പങ്കുവയ്ക്കാൻ കലയും കഥയും സംഗീതവും ഒക്കെ അവസരമായി ഉപയോഗിക്കുകയാണ് ഈ സന്യാസിനിമാർ. കഥയിലൂടെയും പ്രസംഗത്തിലൂടെയും പാട്ടിലൂടെയും ഇവർ പങ്കുവയ്ക്കുന്നത് ദൈവസ്നേഹത്തെ കുറിച്ചാണ്.

ഈ കഥാപ്രസംഗം എഴുതി തയ്യാറാക്കിരിക്കുന്നത് ഫ്രഡി കലൂർ ആണ്. കഥാപ്രസംഗം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ, നിരവധി പ്രസംഗ മത്സരങ്ങളിലെ വിജയിയായ മൂന്നാം ക്ലാസുകാരി സേറയും. ഇടുക്കി കുളമാവ് തുണ്ടത്തിൽ, സിജു- സ്മിത ദമ്പതികളുടെ മകളാണ് സേറ. സേറയ്ക്ക് വേണ്ട പരിശീലനം നൽകിയതും ഫ്രഡി തന്നെ. ഈ കഥാപ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത് ഹാർമോണിയം, തബല, ജിപ്സി, കവാസ്, സിംബൽ തുടങ്ങിയ വിവിധ സംഗീത ഉപകരണങ്ങളാണ്. അവ കൈകാര്യം ചെയ്തിരിക്കുന്നത് പാവനാത്മാ പ്രൊവിൻസിലെ തന്നെ സി. വിനീത, സി. ലിസ്ബെത്ത്, സി. ലിസ്സ, സി. തേജസ്സ് എന്നിവരാണ്.

സാജോ ജോസഫ് ആണ് സംവിധാനം. ക്യാമറ, എഡിറ്റിങ് എന്നിവ ചെയ്തിരിക്കുന്നത് സി. ദീപ്തി മരിയയും സി. സാഫല്യയും ആണ്. സിഎംസി പാവനാത്മ പ്രൊവിൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഈ പ്രോഗ്രാം റിലീസ് ചെയ്തിരിക്കുന്നത്. പ്രൊവിൻഷ്യൽ സുപ്പീരിയർ സി. നവ്യ മരിയയുടെ പ്രോത്സാഹനവും നേതൃത്വവും ആണ് ഇവർക്ക് പ്രചോദനം. മീഡിയ ഹെഡ് ആയ സി. മരിയാൻസി ആണ് ഈ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.