ഒരാള്‍ ഒറ്റയ്ക്ക് മഞ്ഞില്‍ നിര്‍മ്മിച്ച ദേവാലയം

മഞ്ഞില്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു ദേവാലയം പണിതിരിക്കുന്നു. സൈ​ബീ​രി​യ​യി​ലെ സൊ​സ്നൊ​വാ​കാ എ​ന്ന ഗ്രാമ​ത്തി​ലാ​ണ് മ​ഞ്ഞി​ൽ തീ​ർ​ത്ത ദേ​വാ​ല​യം.

അ​ല​ക്സാ​ണ്ട​ർ ബാ​റ്റി​യോ​ക്​തി​ൻ എന്ന 41- കാരനാണ് പൂര്‍ണ്ണമായും മഞ്ഞില്‍ തീര്‍ത്തിരിക്കുന്ന ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.  ഇതോടെ ഈ നാട്ടു​കാ​ർ കാലങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​വ​ന്ന പ്ര​തി​സ​ന്ധി​ക്കും പ​രി​ഹാ​രം ആയി.

കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​മു​ള്ള ഓ​മ്സ​ക് ന​ഗ​ര​ത്തി​ലു​ള്ള പ​ള്ളി​യി​ലാ​ണ് സ്വ​ന്ത​മാ​യി ദേ​വാ​ല​യ​മി​ല്ലാ​തി​രു​ന്ന സൊ​സ്നൊ​വാ​കാ ഗ്രാ​മ​വാ​സി​ക​ൾ  ആ​രാ​ധ​ന​യ്ക്കാ​യി പോ​യി​രു​ന്ന​ത്. ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് രോ​ഗി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും സൃ​ഷി​ടി​ച്ചി​രു​ന്ന​ത്‌.

രണ്ടു മാസമാണ് ഈ ദേവാലയ നിര്‍മ്മിതിക്കായി അ​ല​ക്സാ​ണ്ട​ർ ചിലവഴിച്ചത്. എല്ലാ ദിവസവും ജോലി ചെയ്തിരുന്നു. മൈനസ് 30 ഡിഗ്രീ സെല്‍ഷ്യസ് വരെ തണുപ്പ് അയ സമയത്തും ജോലി മുടക്കിയില്ല.

താന്‍ എങ്ങനെയാണ്‌ മ​ഞ്ഞി​ൽ തീ​ർ​ത്ത ദേ​വാ​ല​യം പണിതത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക; എന്നിട്ട് ജോലി ചെയ്യുക.”

ഏതായാലും മഞ്ഞുകാലം കഴിയുന്നത്‌ വരെ ഈ ദേവാലയം ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.