ക്രിസ്തുമസ് പങ്കുവയ്ക്കുന്ന സ്നേഹാനുഭവം

ഷൈജു വർഗീസ് പഴമ്പള്ളി

യേശുവിന്റെ ജനനത്തിനായി ഹൃദയങ്ങൾ ഒരുക്കി കാത്തിരിക്കുന്ന സമയമാണ് ആഗമന കാലം. യേശുവിന്റെ ജനനം നമ്മൾ വളരെ ആഘോഷമായി കൊണ്ടാടുന്ന സമയം. ഈ ആഘോഷങ്ങൾക്കിടയിലും ക്രിസ്തുമസ് പങ്കുവയ്ക്കുന്നത് കുറെ സഹനത്തിന്റെ, സ്നേഹത്തിന്റെ ചിത്രങ്ങളാണ്. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ത്യാഗങ്ങൾ, മാനസിക വ്യഥകൾ തുടങ്ങിയവ. അതിലൂടെ നാമും കടന്നുപോകണം.

ക്രിസ്തുമസ് പകരുന്ന ആ ത്യാഗ മുഹൂർത്തങ്ങളിലൂടെ എങ്ങനെ കടന്നുപോകും. പരിശുദ്ധ ദൈവമാതാവ് മംഗളവാർത്ത സമയത്തു ഭയപ്പെതായി ദൈവവചനം പറയുന്നു. ഏതൊരു മനുഷ്യനും ഭയപ്പെടും, ആ ഒരു അവസരത്തിൽ. മംഗളവർത്ത അറിഞ്ഞശേഷം മാതാവ് ദൈവദൂതനോട് തിരക്കുന്നു ഇതെങ്ങനെ സംഭവിക്കും. ഒരു മാനുഷിക തലത്തിൽ നിന്ന് ഒന്ന് ചിന്തിച്ചു നോക്കു വിവാഹം ഉറപ്പിച്ച കന്യക ഗർഭിണിയാകുന്നു. സമൂഹത്തിൽ ഏതൊക്കെ രീതിയിൽ ഉള്ള കുറ്റപ്പെടുത്തലുകൾക്ക് വിധേയമാകാവുന്ന ഒരു കാര്യം.

വിവാഹം ഉറപ്പിച്ച യുവതി ഗർഭിണിയായ വിവരം അറിഞ്ഞ ജോസഫ്. അദ്ദേഹം കടന്നുപോയ മാനസിക തലങ്ങൾ.ചേർത്ത് നിർത്തേണ്ടവരെ ഈ അവസ്ഥയിൽ കൈവിടാതെ നെഞ്ചോടു ചേർത്ത് നിർത്തുന്ന സ്നേഹം. ഗർഭിണിയായ മറിയം എലിസബത്തിനെ ശുശ്രൂഷിക്കുവാൻ പോകുന്നു, ശുശ്രൂഷിക്കുന്ന സ്നേഹം. യേശുവിന്റെ ജനന സമയത്തു യാത്ര പോകുമ്പോൾ മറിയത്തെയും ജോസഫ് കൂടെ കൂട്ടുന്നു പ്രസവത്തോട് അടുത്ത സമയം ഭാര്യയെ കരുതുന്ന സ്നേഹം.

പ്രസവ സമയമാകുമ്പോൾ ഒരല്പം സ്ഥലത്തിനായ് വാതിലുകളിൽ മുട്ടുന്നു. കൊട്ടിയടക്കപ്പെടുന്ന വാതിലുകൾക്കു മുൻപിൽ പരാതികൾ കൂടാതെ ഏല്പിച്ച ദൗത്യം നിറവേറ്റുന്ന സ്നേഹം. ഇതെല്ലാം നമ്മുടെ ജീവിതത്തിലും ഉണ്ടാകണം. എങ്കിൽ മാത്രമേ നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഉണ്ണി ഈശോ ജനിക്കൂ.അതിനായി നമുക്ക് നമ്മെ തന്നെ ഒരുക്കാം..

ഷൈജു വർഗീസ് പഴമ്പള്ളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.