ക്രിസ്തുമസ്‌ ഒരുക്കം: 2. ആട്ടിടയർ

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

ഉണ്ണീശോയെ ആദ്യം കാണാൻ ഭാഗ്യം ലഭിച്ചത് ആടുകളെ രാത്രിയിൽ കാത്തുകൊണ്ടിരുന്ന ആട്ടിടയർക്കായിരുന്നു.  ഈ ആട്ടിടയർ നമുക്കൊരു പ്രചോദനം ആകണം. അവർ പാവങ്ങൾ ആയിരുന്നു. ദൈവത്തിന്റെ വചനത്തിൽ ഉള്ള ആഴമായ വിശ്വാസം അവർക്ക് ഉണ്ണിയെ കാണാൻ തുണയായി. മാലാഖ അറിയിച്ച സദ്വാർത്ത വിശ്വസിച്ചപ്പോൾ, ആ വാർത്തയുടെ പൊരുൾ തേടിയിറങ്ങിയപ്പോൾ അവർക്ക് കാണാൻ സാധിച്ചത് ആ വാർത്തയ്ക്ക്  കാരണക്കാരൻ ആയ ഉണ്ണീശോയെ തന്നെയായിരുന്നു. ഉണ്ണിയെ കൺകുളിർക്കെ കണ്ടു സന്തോഷത്തോടെ അവർ മടങ്ങി.

അടയാളങ്ങൾ വിശ്വസിക്കുക, വചനം അനുസരിക്കുക, ജീവിതത്തിൽ ലഭിക്കുന്ന ദൈവികസന്ദേശങ്ങളെ അവഗണിക്കാതിരിക്കുക. അത്ഭുതങ്ങൾ ദർശിക്കാൻ സാധിക്കും. ദൈവം സംസാരിക്കുന്നത് ഒരുപക്ഷേ വ്യക്തികളിലൂടെയോ, ജീവിതാനുഭവങ്ങളിലൂടെയോ, സാഹചര്യങ്ങളിലൂടെയോ ആയിരിക്കാം. തിരിച്ചറിയുക, തിരുത്താൻ ശ്രമിക്കുക. തിരികെ നടക്കാനും.

നിയോഗം
ദൈവികസന്ദേശങ്ങളെ അവഗണിക്കുന്നവർക്കുവേണ്ടി

പ്രാർത്ഥന

ഉണ്ണീശോയെ, നന്മയിൽ എന്നെ  വളർത്തുന്ന അങ്ങേക്ക് നന്ദി പറയുന്നു. ജീവിതാനുഭവങ്ങളെ, എന്റെ രക്ഷക്കായി ഉപയോഗിച്ച് ദൈവവചനത്തിൽ വിശ്വസിച്ചുവളരുവാൻ ഉള്ള കൃപ ഞാൻ യാചിക്കുന്നു. ദൈവിക വെളിപാടുകളെ തിരിച്ചറിയാൻ തക്കവിധം എന്റെ ഹൃദയവും മനസ്സും തുറക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും  സഫലമാക്കണമേ, ആമേൻ

സുകൃതജപം

ഉണ്ണീശോയെ, ആപത്തിൽ പെടുന്നവർക്ക് ആലംബമാകണമേ.

വചനം

ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ചകൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. (ലൂക്കാ 2 : 12)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.