ക്രിസ്തുമസ് വിഭവങ്ങള്‍- മട്ടണ്‍ സ്റ്റൂ

മട്ടണ്‍ സ്റ്റൂ ആവശ്യമായ ചേരുവകള്‍

1. മട്ടണ്‍ – 1/2 കിലോ
2. സവോള – 2
3. തക്കാളി – 1
4. കാരറ്റ് – 1
5. പച്ചമുളക് – 6
6. വെളുത്തുള്ളി – 6
7. കറിവേപ്പില – 2 തണ്ട്
8. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
9. കുരുമുളകുപൊടി – 1 1/2 ടീസ്പൂണ്‍
10. ഗരംമസാല – 1 ടീസ്പൂണ്‍
11. തേങ്ങാപ്പാല്‍ – 1/2 ലിറ്റര്‍
12. ഉപ്പ് – പാകത്തിന്
13. എണ്ണ – ആവശ്യത്തിന്
14. ഉരുളക്കിഴങ്ങ് – 2
15. ഏലയ്ക്കാ, ഗ്രാമ്പു, പട്ട – ആവശ്യത്തിന്
16. കശുവണ്ടി, കിസ്മിസ്- ഓരോ ടീസ്പൂണ്‍ വീതം
17. കോണ്‍ഫ്‌ളവര്‍ – 2 ടീസ്പൂണ്‍
18. ഇഞ്ചി – 1 കഷ്ണം

തയ്യാറാക്കുന്നവിധം

മട്ടണ്‍ വലിയ പീസുകളാക്കിയശേഷം കഴുകി വയ്ക്കുക

കിഴങ്ങ്, കാരറ്റ് ഇവ പുഴുങ്ങിയെടുക്കുക. ഇവയും പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നീളത്തില്‍ അരിയുക.

ഒരു പാന്‍ അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് മട്ടണ്‍ പീസുകളും ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങുക. ഇതിലേക്ക് കുറച്ചുകൂടി എണ്ണയൊഴിച്ച് അരിഞ്ഞ കൂട്ടുകള്‍ ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ഗരംമസാല, മല്ലിപ്പൊടി ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മട്ടണും പകുതി തേങ്ങാപ്പാല്‍ കോണ്‍ഫ്‌ളവര്‍ ഉപ്പ്, കുരുമുളകുപൊടി ഇവ ചേര്‍ത്ത് ഇളക്കി 20 മിനിറ്റ് മൂടി വേവിക്കുക. വെന്തശേഷം 15-ാമത്തെ ചേരുവ ചതച്ച് ഇടുക. ഇതിന്റെ മുകളിലേക്ക് ബാക്കി തേങ്ങാപ്പാല്‍ ഇട്ട് ഇളക്കി വാങ്ങുക. ഇതിന്റെ മുകളില്‍ വറുത്ത കശുവണ്ടിയും കിസ്മിസും ഇട്ട് ഇളക്കി ഉപയോഗിക്കാം.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.