ക്രിസ്തുമസ് വിഭവങ്ങള്‍- ഷൂട്ട്‌സ് കേക്ക് ഡിസേര്‍ട്ട്

 ഷൂട്ട്‌സ് കേക്ക് ഡിസേര്‍ട്ട്

1. മാര്‍ബിള്‍ കേക്ക് – 150 ഗ്രാം

2. മില്‍ക് പൗഡര്‍ – 200 ഗ്രാം

3. പാല്‍ – കാല്‍ ലിറ്റര്‍/നാലുതുടം

4. കോണ്‍ഫ്‌ളവര്‍ – 2 ടീസ്പൂണ്‍

5. പഞ്ചസാര – പാകത്തിന്

6. ചോക്‌ളേറ്റ് പൗഡര്‍ – 2 ടീസ്പൂണ്‍

7. ചെറീസ് – 20

8. ആപ്പിള്‍ – 1

9. ഈന്തപ്പഴം – 6

10. കിസ്മിസ് – 1 ടേബിള്‍സ്പൂണ്‍

11. ചോകോസ് – രണ്ടര ടീസ്പൂണ്‍

12. പൂവന്‍പഴം – 2

13. സ്‌ട്രോബറി ഐസ്‌ക്രീം – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

7,8,9,12 ചേരുവകള്‍ ചെറുതായി നുറുക്കുക. മാര്‍ബിള്‍ കേക്ക് ചെറിയ ചെറിയ ചതുര പീസുകളാക്കുക. പാലും, മില്‍ക്ക് പൗഡറും കോണ്‍ ഫ്‌ളോറും, ചോക്‌ളേറ്റും ചെറിയ തീയില്‍ കുറുക്കി കസ്റ്റാര്‍ഡ് ആക്കുക. പഞ്ചസാര ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഒരു ഗ്ലാസ് ബൗളില്‍ മയം പുരട്ടി ആദ്യ കസ്റ്റാര്‍ഡ് ഒഴിക്കുക. അതിന്റെ മുകളില്‍ പകുതി കേക്ക് നിരത്തുക. ഇതിന്റെ മുകളില്‍ ഫ്രൂട്ട്‌സ് നിരത്തുക. ഫ്രൂട്ട്‌സിന്റെ മുകളില്‍ ഐസ്‌ക്രീം നിരത്തുക. മുകളില്‍ കേക്ക് വീണ്ടും നിരത്തുക. കസ്റ്റാര്‍ഡ് ഒഴിച്ച് ചോകോസ് കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.