ക്രിസ്തുമസ് വിഭവങ്ങള്‍-ചില്ലി പോര്‍ക്ക്

ചില്ലി പോര്‍ക്ക് ആവശ്യമായ ചേരുവകള്‍

1. പന്നിയിറച്ചി – 1/2 കിലോ
2. ഗരംമസാല – 2 ടീസ്പൂണ്‍
3. മുളകുപൊടി – 2 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
5. ചില്ലിസോസ് – 2 ടീസ്പൂണ്‍
6. ടുമാറ്റോസോസ് – 3 ടീസ്പൂണ്‍
7. വെളുത്തുള്ളി – 5 അല്ലി
8. ചുവന്നുള്ളി – 7 അല്ലി
9. കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
10. എണ്ണ – ആവശ്യത്തിന്
11. ഉപ്പ് – പാകത്തിന്
12. മല്ലിയില അരിഞ്ഞത് – 2 ടീസ്പൂണ്‍
13. കടുക് – 1 നുള്ള്
14. കാപ്‌സിക്കം – 1

തയ്യാറാക്കുന്നവിധം

ഒരു പാന്‍ അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് മൂപ്പിക്കുക. ഇതിലേക്ക് പന്നിയിറച്ചി ഇട്ട് നന്നായി വഴറ്റുക.

ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി, ഉപ്പ് ഇവയിട്ട് വേവിച്ച് വാങ്ങുക.

ഇതില്‍ വീണ്ടും 1 ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അരിഞ്ഞ ചേരുവകള്‍ ഇട്ട് വഴറ്റുക, ഇതിലേക്ക് കോരിവച്ച പന്നിയിറച്ചിയും, ഗരംമസാലയും, ചില്ലിസോസും ചേര്‍ത്ത് ഇളക്കുക. ഇത് വഴന്നശേഷം ടുമാറ്റോസോസും മല്ലിയിലയും ഇട്ട് ഇളക്കി വാങ്ങി ഉപയോഗിക്കാം.

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.