ക്രിസ്മസ് ഒരുക്കഗാനം: ദൈവത്തിന്റെ രക്ഷയുടെ തൂവൽ സ്പർശമാണ് ക്രിസ്മസ്

തിരുവനന്തപുരം എം. സി. ബി. എസ്. കലാഗ്രാമം ക്രിസ്മസിനുള്ള ഒരുക്കത്തിനായ് അണിയിച്ചൊരുക്കുന്ന ഒരു സുന്ദര ഗാനം ‘ഈ ജീവിതം നിൻ വിരൽത്തുമ്പുണർത്തും…’ ദൈവത്തിന്റെ രക്ഷയുടെ തൂവൽ സ്പർശമാണ് ക്രിസ്മസ് എന്നതാണ് ഈ ഗാനത്തിന്റെ ആശയം.

തിരുവനന്തപുരം എം. സി. ബി. എസ് കലാഗ്രാമം ഡയറക്ടർ ആയി സേവനം ചെയ്യുന്ന മാത്യൂസച്ചൻ ആണ് ഇത് ആലപിച്ചിരിക്കുന്നത്. സാജു പൈനടത്തച്ചന്റെ രചനയിൽ വിരിഞ്ഞ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നതും മാത്യൂസച്ചൻ ആണ്. കലാഗ്രാമത്തിലെ ഡ്രംസ് അധ്യാപകനുമായ ശ്രീ. തോമസ് കുരിശിങ്കലാണ് (റിജേഷ് ഐസക്) ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.