വത്തിക്കാനിലെ ക്രിസ്മസിന് ഒരുക്കമായ ധ്യാനം  സമാപിച്ചു  

ഈ വർഷത്തെ ക്രിസ്തുമസിന് ഒരുക്കമായി വത്തിക്കാനിൽ നടന്ന ധ്യാനം സമാപിച്ചു. മാർപാപ്പമാരുടെ വസതിയിലെ വചന പ്രഘോഷകനായ കർദിനാൾ റനൈരോ കന്തലമേസ്സായാണ് തിരുവചനം പങ്കുവെച്ചത്. കഴിഞ്ഞ മൂന്ന് വെള്ളിയാഴ്ചകളിലായിരുന്നു ക്രിസ്മസിന് ഒരുക്കമായ ധ്യാനത്തിന് കർദിനാൾ നേതൃത്വം നൽകിയത്.

ഇത്തവണ “ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂർണമാകട്ടെ!” (90,12) എന്ന സങ്കീർത്തന വചനങ്ങളെ അധികരിച്ചാണ് പ്രഭാഷണം നൽകിയത്. ഒരു ക്രിസ്ത്യനിക്ക് വി. കുർബാനയും സമൂഹവും ഇല്ലാതെ ജീവിക്കാൻ സാധിക്കില്ല, എന്നാൽ ഈ കൊറോണ നമ്മെ ഇത് രണ്ടിൽ നിന്നും അകറ്റാൻ പരിശ്രമിക്കുന്നുണ്ട് എന്നാണ് ഫ്രാൻസിസ് പാപ്പയോടും വത്തിക്കാനിലെ മറ്റ് കൂരിയ അംഗങ്ങളോടും കർദിനാൾ പറഞ്ഞത്.

ഇത്തവണയും കൊറോണ കാരണം സമൂഹിക അകലം പാലിക്കാൻ പോൾ ആറാമൻ ഹാളിൽ വച്ചായിരുന്നു വചന വിചിന്തനം നടന്നത്. മനുഷ്യാഅവതാരം ചെയ്ത വചനത്തിൻ്റെ തിരുനാൾ ആണ് ക്രിസ്തുമസ്, അതിനാൽ തന്നെ ക്രിസ്തുമസ് മാനവിക വംശത്തിൻ്റെ തന്നെ ആഘോഷമാണ്. ദൈവം വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്നവൻ്റെ പ്രാർത്ഥന കേട്ടവനാണ്, ഒരിക്കലും ആർക്കും ഒരു ക്രിസ്ത്യൻ ജീവിതത്തെ പിടിച്ച് നിർത്താൻ സാധിക്കില്ല. ശിഷ്യൻമാർക്ക് വഞ്ചിയിലെ യാത്രയിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് അവർ യേശുവിൻ്റെ അധികാരം കണ്ടത്. ആദ്യം ശിഷ്യന്മാർ വിചാരിച്ചത് തങ്ങൾ വഞ്ചിയോടെ കടലിൽ മുങ്ങും എന്നാണ്, എന്നാല് ദൈവം നമ്മളെ ഒരിക്കലും കൈവിടില്ല. അതേപോലെ നാം ഓരോരുത്തരും ഈ സാഹചര്യത്തിൽ ക്രിസ്തുവിനെ നമ്മുടെ ഉള്ളിൽ സ്വീകരിക്കണം എന്ന് കർദിനാൾ പറഞ്ഞു.

ഫാ. ജിയോ തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.