ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 2. വചനം

ഫാ. എബി നെടുങ്കളം

വചനം മാസംമായി  നമ്മുടെയിടയിൽ വസിച്ചു. (ജോൺ 2,14). വചനം അഥവാ വാക്കു ജീവനാണ്. ചിലപ്പോൾ ചില വാക്കുകൾ തരുന്ന ബലം വർണ്ണനാതീതമാണ്. ഒറ്റ വാക്കുകൊണ്ടാണ്  തമ്പുരാൻ ലോകത്തെയും അതിലുള്ള എല്ലാ സൗന്ദര്യങ്ങളെയും സൃഷ്ടിച്ചത്. ജീവൻ നൽകുന്ന വാക്കുകൾ പറയാൻ  എന്നനമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ.

കൂടെ ഉണ്ടാകും എന്ന വാക്കു  നൽകുന്ന ബലം ജീവിതത്തിൽ മറ്റൊന്നിനും ഉണ്ടാകില്ല. മാലാഖ മറിയത്തോടു പറഞ്ഞതും കൃപനിറഞ്ഞവൾ സ്വസ്തി  കർത്താവു നിന്നോട് കൂടെ. വചനം മാംസം ധരിച്ച ക്രിസ്തു ആയിത്തീർന്നതും അത് തന്നെയാണ്. ഇമ്മാനുവേൽ – ദൈവം നമ്മോടു കൂടെ.

ദൈവമേ, കൂടെ ഉണ്ടെന്നു പറയാനും  ജീവിതത്തിൽ അത് പ്രാവർത്തികമാക്കാനും എന്നെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.