ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 17. പിള്ളക്കച്ച

 ഇതായിരിക്കും നിങ്ങൾക്കുള്ള അടയാളം പിള്ളക്കച്ച കൊണ്ട്  പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും .(ലൂക്കാ 2,12)

രക്ഷകനെ കണ്ടെത്താൻ ആട്ടിടയർക്കു നല്കപെട്ട അടയാളം  ഒരു  പിള്ള കച്ചയായിരുന്നു .

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ പൊതിയുന്ന തുനിയാണ് ഇവിടെ അടയാളമായ മാറിയത് . ക്രിസ്തുവിനെ – രക്ഷകനെ പൊതിഞ്ഞതു കൊണ്ട് ഇത് ഒരു അടയാളമായി അവതരിപ്പിക്കപ്പെട്ടു .

ക്രിസ്തുവിനോട് ചേർന്ന് നിന്നാൽ ഞാനും നീയും നമ്മളെല്ലാവരും അടയാളമായി മാറും. മറ്റുള്ളവർക്ക് ക്രിസ്തുവിനെ കണ്ടെത്താൻ സഹായിക്കുന്ന അടയാളം .

ദൈവമേ ക്രിസ്തുവിനെ ദർശിതമാക്കുന്ന അടയാളമായ എന്നെയും മാറ്റണമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.