ക്രിസ്മസ് സ്‌പെഷ്യല്‍ മീറ്റ് വിഭവങ്ങള്‍

1. ചില്ലി ചിക്കന്‍

ആവശ്യമായവ

1. ചിക്കന്‍ ചെറുതായി നുറുക്കിയത് – 500 ഗ്രാം
2. നുറുക്കിയ കാപ്‌സികം – 2 ടേബിള്‍ സ്പൂണ്‍
3. സവോള നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
4. ടുമാറ്റോ സോസ് – രണ്ടര ടേബിള്‍ സ്പൂണ്‍
5. നൂഡില്‍സ് പൊടിച്ചത് – ഒന്നര ടേബിള്‍ സ്പൂണ്‍
6. പെപ്പര്‍ പൗഡര്‍ – 1 ടീസ്പൂണ്‍
7 ഗരം മസാല – 2 സ്പൂണ്‍
8. ഉപ്പ് – പാകത്തിന്
9. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീ സ്പൂണ്‍
10. ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
11. പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂണ്‍
12. കാശ്മീരി ചില്ലി പൗഡര്‍ – 2 ടേബിള്‍ സ്പൂണ്‍
13. മുട്ടവെള്ള – 2
14. എണ്ണ – ആവശ്യത്തിന്
15. വിനാഗിരി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചില്ലിപൗഡര്‍, ഗരംമസാല, മുട്ടവെള്ള അല്പം ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കുക. ഇത് ചിക്കന്‍ പീസുകളിലേക്ക് പുരട്ടിവയ്ക്കുക. 15 മിനിറ്റിനുശേഷം ചൂടായ എണ്ണയില്‍ വറുത്ത് കോരുക. ബാക്കി വരുന്ന എണ്ണയില്‍ അരിഞ്ഞ കാപ്‌സികം, സവോള, പൊടിച്ച നൂഡില്‍സ്, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത് കുറുക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കന്‍ ചേര്‍ക്കുക. തീ ഓഫ് ചെയ്തശേഷം ടുമാറ്റോസോസും പെപ്പര്‍ പൗഡറും ഇട്ട് ഇളക്കി ഉപയോഗിക്കാം. (കുറിപ്പ്: ഉപ്പ് ആവശ്യമെങ്കില്‍ ചേര്‍ക്കാം.)

2. സിലോണ്‍ കൊക്കൊ മില്‍ക്കി ചിക്കന്‍

ആവശ്യമായവ

1. ചിക്കന്‍പീസ് എല്ലില്ലാതെ ചതുരത്തില്‍ അരിഞ്ഞത് – 350 ഗ്രാം
2. സവോള – 1
3. ക്യാപ്‌സിക്കം – 1
4. വെളുത്തുള്ളി – 5
5. പച്ചമുളക് – 3
6. ജിഞ്ചര്‍ പേസ്റ്റ് – 1/2 ടീസ്പൂണ്‍
7. കോണ്‍ഫ്‌ളവര്‍ – 150 ഗ്രാം
8. മുട്ട – 2
9. പെപ്പര്‍ പൗഡര്‍ – 1/2 ടീസ്പൂണ്‍
10. ചിക്കന്‍ ക്യൂബ് – 2 ടീസ്പൂണ്‍
11. മല്ലിയില ചെറുതായി അരിഞ്ഞത് – 1 ടേബിള്‍ സ്പൂണ്‍
12. ടൊമാറ്റോ സോസ് – 1 1/2 ടേബിള്‍ സ്പൂണ്‍
13. കാശ്മീരി ചില്ലി പൗഡര്‍ – 2 ടീസ്പൂണ്‍
14. തേങ്ങാപ്പാല്‍ – 6 തുടം
15. വെളിച്ചണ്ണ – ആവശ്യത്തിന്
16. ഉപ്പ് – പാകത്തിന്
17. ഏലയ്ക്ക – 4
18. കടുക് – 1 ടീസ്പൂണ്‍
19. കിസ്മിസ് കശുവണ്ടി – 1 സ്പൂണ്‍ വീതം

തയ്യാറാക്കുന്ന വിധം
കോണ്‍ഫ്‌ളവര്‍, മുട്ട, ഉപ്പ,് പകുതി പെപ്പര്‍ പൗഡര്‍, 1 സ്പൂണ്‍ ചിക്കന്‍ ക്യൂബ് എന്നിവ മിക്‌സ് ചെയ്ത് പേസ്റ്റ് ആക്കുക. ഇതിലേക്ക് ചിക്കന്‍ ക്യൂബ് ഇട്ട് വറുത്തുകോരി മാറ്റണം. സവോള ക്യാപ്‌സിക്കം, പച്ചമുളക്, വെളുത്തുള്ളി ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. ഒരു പരന്ന പാനില്‍ കുറച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക അതിലേക്ക് അരിഞ്ഞുവച്ച കൂട്ട് ഇട്ട് വഴറ്റുക. വഴന്നുവരുമ്പള്‍ ചില്ലിപൗഡറും ജിഞ്ചര്‍ പേസ്റ്റ് ഇട്ട് ഇളക്കുക എന്നിട്ട് പകുതി തേങ്ങാപ്പാല്‍ ഒഴിക്കുക അതിലേക്ക് വറുത്ത ചിക്കന്‍ ഇടുക നന്നായി ഇളക്കി മൂടി വയ്ക്കുക 5 മിനിറ്റിനു ശേഷം തേങ്ങാപ്പാലും ചിക്കന്‍ ക്യൂബും പെപ്പര്‍ പൗഡറും ഇട്ട് വേവിക്കുക. ടൊമാറ്റോ സോസ് ഇട്ട് ഇളക്കിയിട്ട് ബാക്കി തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിന് മുകളിലേക്ക് അരിഞ്ഞ മല്ലിയിലയും ഏലക്കയും കിസ്മിസും കശുവണ്ടിയും വിതറുക.

3. മട്ടണ്‍ സ്‌പെഷ്യല്‍

ആവശ്യമായവ

1. മട്ടണ്‍- 1/2 കിലോ
2. സവാള – 2
3. തക്കാളി- 1
4. കാരറ്റ്- 1
5. പച്ചമുളക് – 6
6. വെളുത്തുള്ളി – 6 അല്ലി
7. കറിവേപ്പില – 2 തണ്ട്
8. മല്ലിപ്പൊടി – 1 ടീസ്പൂണ്‍
9. കുരുമുളകുപൊടി – 1 1/2 ടീസ്പൂണ്‍
10. ഗരംമസാല – 1 ടീസ്പൂണ്‍
11. തേങ്ങാപ്പാല്‍ – 1/2 ലിറ്റര്‍
12. ഉപ്പ് – പാകത്തിന്
13. എണ്ണ – ആവശ്യ ത്തിന്
14. ഉരുളക്കിഴങ്ങ് – 2
15. ഏലയ്ക്കാ, ഗ്രാമ്പു,പട്ട- ആവശ്യത്തിന്
16. കശുവണ്ടി, കിസ്മിസ്-ഓരോ ടീസ്പൂണ്‍ വീതം
17. കോണ്‍ഫ്‌ളവര്‍- 2 ടീസ്പൂണ്‍
18. ഇഞ്ചി – 1 കഷ്ണം

തയ്യാറാക്കുന്ന വിധം
മട്ടണ്‍ വലിയ പീസുകളാക്കിയശേഷം കഴുകി വയ്ക്കുക. കിഴങ്ങ്, കാരറ്റ് ഇവ പുഴുങ്ങിയെടുക്കുക. ഇവയും പച്ചമുളക്, തക്കാളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ നീളത്തില്‍ അരിയുക. ഒരു പാന്‍ അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് മട്ടണ്‍ പീസുകളും ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങുക. ഇതിലേക്ക് കുറച്ചുകൂടി എണ്ണയൊഴിച്ച് അരിഞ്ഞ കൂട്ടുകള്‍ ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ഗരംമസാല, മല്ലിപ്പൊടി ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മട്ടണും പകുതി തേങ്ങാപ്പാല്‍ കോണ്‍ഫ്‌ളവര്‍ ഉപ്പ്, കുരുമുളകുപൊ ടി ഇവ ചേര്‍ത്ത് ഇളക്കി 20 മിനിറ്റ് മൂടി വേവിക്കുക. വെന്തശേഷം 15-ാമത്തെ ചേരുവ ചതച്ച് ഇടുക. ഇതിന്റെ മുകളിലേക്ക് ബാക്കി തേങ്ങാപ്പാല്‍ ഇട്ട് ഇളക്കി വാങ്ങുക. ഇതിന്റെ മുകളില്‍ വറുത്ത കശുവണ്ടിയും കിസ്മിസും ഇട്ട് ഇളക്കി ഉപയോഗിക്കാം.

4. പോര്‍ക്ക് ഉലര്‍ത്തിയത്

ആവശ്യമായവ

1. പന്നിയിറച്ചി – 1/2 കിലോ
2. ഗരംമസാല- 2 ടീസ്പൂണ്‍
3. മുളകുപൊടി- 2 ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
5. ചില്ലിസോസ് – 2 ടീസ്പൂണ്‍
6. ടുമാറ്റോസോസ് – 3 ടീസ്പൂണ്‍
7. വെളുത്തുള്ളി – 5 അല്ലി
8. ചുവന്നുള്ളി – 7 അല്ലി
9. കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
10. എണ്ണ – ആവശ്യത്തിന്
11. ഉപ്പ് – പാകത്തിന്
12. മല്ലിയില അരിഞ്ഞത്- 2 ടീസ്പൂണ്‍
13. കടുക് – 1 നുള്ള്
14. കാപ്‌സിക്കം – 1

തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പില്‍വച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ക ടുകിട്ട് മൂപ്പിക്കുക. ഇതിലേക്ക് പന്നിയിറച്ചി ഇട്ട് നന്നായി വഴ റ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ് ഇവയിട്ട് വേവിച്ച് വാങ്ങുക. ഇതില്‍ വീണ്ടും 1 ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അരി ഞ്ഞ ചേരുവകള്‍ ഇട്ട് വഴറ്റുക, ഇതിലേക്ക് കോരിവച്ച പന്നി യിറച്ചിയും, ഗരംമസാലയും, ചില്ലിസോസും ചേര്‍ത്ത് ഇളക്കുക. ഇത് വഴന്നശേഷം ടുമാറ്റോസോസും മല്ലിയിലയും ഇട്ട് ഇളക്കി വാങ്ങി ഉപയോഗിക്കാം.

5. കാട പൊരിച്ചത്

ആവശ്യമായവ

1. കാട വൃത്തിയാക്കിയത് – 6 എണ്ണം
2. ഗരം മസാല – 2 ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
4. മുള കുപൊടി – 2 ടീസ്പൂണ്‍
5. കുരുമുളക് പൊടി – 1/2 ടീസ് പൂണ്‍
6. സവാള- 2 എണ്ണം
7. വെളുത്തുള്ളി – 5 അ ല്ലി
8. തക്കാളി- ഒന്ന്
9. വെളിച്ചെണ്ണ – ആവശ്യത്തിന്
10. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം
കാടവൃത്തിയാക്കിയതില്‍ 2,3,4,5 ചേരുവകള്‍ പകുതി വീതം എടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് പേസ്റ്റാ ക്കി പുരട്ടി വയ്ക്കുക. 6,7,8 ചേരുവകള്‍ ചെറുതായി അരിഞ്ഞെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കുക ഇതില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ചൂടാവുമ്പോള്‍ തയ്യാറാക്കിയ കാടയിട്ട് പകുതി വറുത്ത് എടുക്കുക. കുറച്ച് എണ്ണ മാറ്റുക. ഇതിലേക്ക് അരിഞ്ഞ 6,7,8 ചേരുവകള്‍ ഇട്ട് വഴറ്റുക. വഴന്നുവരുമ്പോള്‍ ബാക്കി പൊടികളും വറുത്ത കാടയും ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് 10 മിനിറ്റ് മൂടി വേവിച്ച് വരട്ടിയെടുക്കുക. മുകളില്‍ മല്ലിയില വിതറി അലങ്കരിച്ച് ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.