അര്‍ജന്റീനയിലെ ക്രിസ്തുമസ്

ക്രിസ്തുമസ് നാളില്‍ അര്‍ജന്റീനയിലെ കാലാവസ്ഥ വളരെ ചൂടുള്ളതാണ്. നവംബര്‍ മാസം മുതല്‍ തന്നെ അവിടുത്തെ ക്രിസ്തുമസ് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകും. അര്‍ജന്റീനയിലെ അധികവും ക്രിസ്ത്യാനികളായതിനാല്‍ ക്രിസ്തുമസ് അവര്‍ വളരെ ആഘോഷമാക്കിയിരുന്നു.

ആ ദിവസങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ വീടുകള്‍ മനോഹരമായ ബള്‍ബുകളാലും പച്ച, സ്വര്‍ണം, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള പൂക്കളാലും മറ്റ് അലങ്കാര വസ്തുക്കളാലും നിറച്ചിരുന്നു. ചുവന്ന നിറത്തിലുള്ളതും വെള്ള നിറത്തിലുള്ളതുമായ തൂക്കുവിളക്കുകള്‍ അവര്‍ വീടിന്റെ വാതില്‍ക്കല്‍ തൂക്കിയിരുന്നു. അവിടുത്തെ ക്രിസ്തുമസ് ട്രീ വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. അതുപോലെ അവ അലങ്കരിച്ചു തുടങ്ങുന്നത് ഡിസംബര്‍ എട്ടോടു കൂടിയാണ്. (പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാള്‍). ചില ആള്‍ക്കാര്‍ ആ മരങ്ങളില്‍ പഞ്ഞികൊണ്ടു ബോളുണ്ടാക്കി തൂക്കുന്നതില്‍ താല്‍പര്യപ്പെട്ടിരുന്നു. കാരണം അവ മഞ്ഞുപോലെ കാണപ്പെട്ടിരുന്നു. അവര്‍ എല്ലാ മരങ്ങളും തന്നെ അലങ്കരിച്ചിരുന്നു. പണ്ടുമുതല്‍ ചെയ്തിരുന്ന മരത്തില്‍ മാത്രമേ ചെയ്യൂ എന്ന് അവര്‍ക്കില്ലായിരുന്നു.

പുല്‍ക്കൂട് അര്‍ജന്റീനയിലെ പ്രധാന അലങ്കാരമാണ് അത് അവര്‍ നിര്‍മ്മിച്ചിരുന്നത് ക്രിസ്തുമസ് ട്രീയുടെ അടുത്തായിരുന്നു. അര്‍ജന്റീനക്കാര്‍ക്ക് ക്രിസ്തുമസ് കാര്‍ഡ് വലിയ പ്രാധാന്യം നല്‍കുന്നതല്ല. പക്ഷേ, അവരില്‍ കുറച്ചുപേര്‍ സമ്മാനങ്ങള്‍ തങ്ങളുടെ അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നതില്‍ സന്തോഷിച്ചിരുന്നു.

അവരുടെ പ്രധാന ക്രിസ്തുമസ് ആഘോഷം തുടങ്ങിയിരുന്നത് ക്രിസ്തുമസിന്റെ രാത്രിയിലാണ്. ഏകദേശം 10, 11 ആകുമ്പോള്‍ തുടങ്ങും. അവരുടെ ക്രിസ്തുമസ് വിരുന്ന് നല്‍കിയിരുന്നത് പൂന്തോട്ടത്തിലോ ചെറിയ പുല്‍മൈതാനങ്ങളിലോ വച്ചായിരുന്നു. അവരുടെ പ്രധാന വിഭവങ്ങള്‍, പൊരിച്ച ടര്‍ക്കി, പന്നിയിറച്ചി (വടക്കേ അര്‍ജന്റീനയില്‍ അവര്‍ ആടിനെയും ഭക്ഷണമായി ഉപയോഗിച്ചിരുന്നു), വേവിച്ച ഉരുളക്കിഴങ്ങ്, സലാഡുകള്‍, ക്രിസ്തുമസ് ബ്രെഡ്, പിന്നെ പുഡ്ഡിംഗ്‌സ് (പാല്‍ ഡുല്‍സി) അതുപോലെ പനേറ്റോണും ഉപയോഗിച്ചിരുന്നു.

രാത്രിയില്‍ ധാരാളം പടക്കളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ചിലര്‍ക്ക് വൈന്‍ ഗ്ലാസ് ഉയര്‍ത്തി പിടിച്ച് ആഘോഷിച്ച് ക്രിസ്തുമസ് ആരംഭിക്കാനാണ് താല്‍പര്യം. ചിലര്‍ രാത്രി പരിപാടികള്‍ക്ക് പോകാന്‍ താല്‍പര്യപ്പെടാതെ അവരുടെ വീട്ടില്‍ തന്നെ ഇരിക്കുന്നു. അതുപോലെ പടക്കം പൊട്ടിക്കില്ല പകരം അവര്‍ തങ്ങളുടെ മരങ്ങള്‍ക്കിടെ എപ്പോഴും ആയിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

അതുപോലെ പേപ്പര്‍ ഡെക്കറേഷന്‍ ചെയ്ത് അതില്‍ തിരി കത്തിച്ചുവെച്ച് ആകാശത്തേക്കുയര്‍ത്തി വിടുന്നതാണ് അവരുടെ പ്രധാന ഹോബി. അവയാല്‍ ആ ക്രിസ്തുമസ് രാത്രിയില്‍ ആകാശം മുഴുവന്‍ നിറഞ്ഞുനിന്നു.

കുറച്ചു ആള്‍ക്കാര്‍ തങ്ങളുടെ കൂട്ടുകാരെ കാണുന്നതിനും അവരോടു സംസാരിക്കുന്നതിനുമായി ആ രാത്രി ഉറങ്ങാതെ ഇരിക്കും. അര്‍ജന്റീനയില്‍ പൊതുവേ സംസാരിക്കുന്നത് സ്പാനിഷ് ആണ്. അതിനാല്‍ എല്ലാവര്‍ക്കും ഹാപ്പി അല്ലെങ്കില്‍ മെറി ക്രിസ്തുമസ് എന്നാല്‍ ‘ഫെലിസ് നാവിദാത്ത്.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.