മതപരവും രാഷ്ട്രീയവുമായ ഉത്തരവുകളാൽ വലഞ്ഞ് നേപ്പാളിലെ ക്രൈസ്തവർ 

മതപരും രാഷ്ട്രീയവുമായ നിയന്ത്രണങ്ങളും നിയമങ്ങളും മൂലം കഠിനമായ പീഡനങ്ങൾ നേരിടുകയാണ് നേപ്പാളിലെ ക്രൈസ്തവർ. വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവരെ അപമാനിക്കുവാനും മാറ്റിനിർത്തുവാനുമുള്ള ശ്രമങ്ങളും ഇവർ നേരിടുന്നുണ്ട്. പലപ്പോഴും പുതിയതായി നിർമ്മിച്ച മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ചൂഷണം ചെയ്യുകയാണ് ഭരണാധികാരികൾ.

ഏപ്രിൽ മാസം ആദ്യം ക്രൈസ്തവരോട് വിദ്ധ്വേഷം പുലർത്തുവാൻ കാരണമാകുന്ന കാര്യങ്ങൾ ഒരുകൂട്ടം ദേശീയവാദികൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ഭൂരിപക്ഷസമൂഹമായ ഹൈന്ദവ വിശ്വാസികളിൽ ക്രൈസ്തവരോടുള്ള ശത്രുത വളർത്തുന്നതിന് കാരണമായി മാറിയിരുന്നു. ക്രിസ്ത്യൻ ചാരിറ്റി സംഘടനയിൽ നിന്നും ക്രൈസ്തവർക്ക് സഹായം ലഭിച്ചെന്ന വാർത്തയെ തുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്. ഇതേ തുടർന്ന് ഹിന്ദു രാഷ്ട്രീയ പ്രജാന്ത്ര പാർട്ടിയും മറ്റും ചേർന്ന് ഈ എൻജിഒ പൂട്ടിച്ചു.

ഇതു കൂടാതെ ക്രൈസ്തവർക്കു നേരെ മറ്റു മതവിശ്വാസികൾ നിരന്തരമായ അതിക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. ഇപ്രകാരമുള്ള കേസുകളിൽ പരാതി നൽകുമ്പോൾ കേസെടുക്കാൻ പോലും പോലീസ് വിസമ്മതിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ക്രൈസ്തവ ദൈവാലയങ്ങൾക്കു നേരെയുള്ള തീവ്രഹിന്ദുക്കളുടെ ആക്രമണവും പതിവായി മാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.