മ്യാന്മറിലെ ക്രൈസ്തവർ ഭീഷണിയുടെ നിഴലിൽ 

ഫെബ്രുവരി മുതലുള്ള സൈനിക ഭരണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മ്യാന്മറിലെ ക്രൈസ്തവ ന്യൂനപക്ഷം വളരെയേറെ കഷ്ടത അനുഭവിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തകൻ റിപ്പോർട്ട് ചെയ്തു. ക്രൈസ്തവപീഡനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ് പത്തു ദിവസം മുൻപ് ചിൻ സ്റ്റേറ്റിലെ 31 -കാരനായ ബാപ്റ്റിസ്റ്റ് പാസ്റ്ററിനെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശ്, ഇന്ത്യ, ചൈന, ലാവോസ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മ്യാന്മറിൽ 54. 8 മില്യൻ ജനസംഖ്യയുണ്ട്. ബുദ്ധമത രാജ്യമാണെങ്കിലും 4.4 ദശലക്ഷം ക്രിസ്ത്യാനികളുള്ള രാജ്യത്ത് വടക്കൻ ബർമ്മയിലെ കുടിയൊഴിപ്പിക്കൽ ക്യാമ്പുകളിൽ കഴിയുന്ന ഒരു ലക്ഷത്തിലധികം ക്രൈസ്തവർക്ക് ഭക്ഷണവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നില്ലെന്ന് ക്രിസ്ത്യൻ ലീഗൽ ഗ്രൂപ്പ് എഡിഎഫ് ഇന്റർനാഷണൽ കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.