പാക്കിസ്ഥാനിൽ ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മതം മാറ്റി

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സ്‌കൂളിൽ നിന്ന് കാണാതായ 14 വയസുകാരി കാഷ്മാൻ എന്ന പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നു പറയുന്ന വീഡിയോ ആണ് ലഭ്യമായിരിക്കുന്നത്. ജൂലൈ 28 -നാണ് കുട്ടിയെ കാണാതെയാകുന്നത്. പിതാവ് ഗുൽസാർ പോലീസിൽ പരാതി നൽകിയിരുന്നു.

“തട്ടിക്കൊണ്ടു പോകുന്നവർക്കെതിരെ അധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് തടസ്സമില്ലാതെ തുടരുന്നിടത്തോളം കാലം പ്രായപൂർത്തിയാകാത്ത എല്ലാ പെൺകുട്ടികളും അവരുടെ കുടുംബങ്ങളും അരക്ഷിതാവസ്ഥ അനുഭവിക്കും” – പഞ്ചാബിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനായ റോബിൻ ഡാനിയേൽ പറഞ്ഞു.

സുന്നി തെഹ്രീക് സംഘടനയുടെ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇജാസ് “സ്വന്ത ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച കാഷ്‌മാൻ ഇനി മുതൽ ഇസ്ലാമിക നാമധേയമായ ഐഷ ബീബി എന്ന് അറിയപ്പെടും” എന്ന് കത്തിലൂടെ അറിയിച്ചു.

ആഗസ്റ്റ് 11 -ന് പാക്കിസ്ഥാനിൽ ന്യൂനപക്ഷ ദിനം ആചരിക്കും. ഈ അവസരത്തിൽ ക്രൈസ്തവർക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങൾക്കു നേരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് റോബിൻ ഡാനിയേൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.