ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ ബാലൻ മരിച്ചു

ബീഹാറിലെ ഗയയില്‍ ക്രൂരമായ ആസിഡ് ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന ക്രൈസ്തവ ബാലന്‍ നിതീഷ് കുമാര്‍ മരിച്ചു. ഞായറാഴ്ച പാട്നയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിതീഷിന്റെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയായിരുന്നു.

സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെ തന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു.

തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന, മരണപ്പെട്ട ബാലന്റെ കുടുംബത്തിന്റെ പരാതി പോലീസ് ഇനിയും മുഖവിലക്കെടുത്തിട്ടില്ല. ഈ ആക്രമണം ഒരു ആത്മഹത്യയായി വരുത്തിത്തീർക്കാനാണ് ഇവരുടെ ശ്രമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.