ചിറ്റൂർ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി

താവളം ഫൊറോന വികാരി ഫാ. ജോസ് ആലയ്ക്കാക്കുന്നേൽ വി. തോമാ ശ്ലീഹായുടെയും വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വി. യൗസേപ്പിതാവിന്റെയും നാമത്തിൽ തിരുനാൾ കൊടിയേറ്റം നടത്തി.

നാളെ വിശുദ്ധ കുർബാനയ്ക്ക് ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് കാർമ്മികത്വം വഹിക്കും. ഫാ. ഷിൻസ് കാക്കാനിയിൽ സന്ദേശം നൽകും. തുടർന്ന് യൂണിറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികളെ ഒഴിവാക്കിക്കൊണ്ട് പ്രദക്ഷിണവും  തുടർന്ന് പള്ളിയിൽ സമാപന ആശീർവ്വാദവും നടത്തപ്പെടും.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിജോ പുളിക്കത്താഴത്ത് മുഖ്യകാർമ്മികത്വം വഹിക്കും. പാലക്കാട് രൂപത കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ. അരുൺ കലമറ്റത്തിൽ സന്ദേശം നൽകും. ഇടവക വികാരി ഫാ. സിബിൻ കരുത്തി, തിരുനാൾ കൺവീനർ തങ്കച്ചൻ നടക്കൽ, കൈക്കാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ  കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് തിരുനാൾ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.