സീറോ മലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണം: ചങ്ങനാശേരി അതിരൂപത ജാഗ്രതാ സമിതി

സർക്കാർ പട്ടികയിലെ സീറോ മലബാർ സമുദായത്തിന്റെ പേര് സംബന്ധിച്ച അവ്യക്തത പരിഹരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. സീറോ മലബാർ സമുദായ അംഗങ്ങൾ കാലകാലങ്ങളായി ആർസിഎസ്‌സി, ആർസിഎസ്‌, ആർ സി, റോമൻ കാത്തലിക്, സിറിയൻ കാത്തലിക്, സിറിയൻ ക്രിസ്ത്യൻ എന്നിങ്ങനെയുള്ള വിവിധ നാമങ്ങളാണ് ഔദ്യോഗിക രേഖകളിൽ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്.

എന്നാൽ, സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച സംവരണ രഹിത വിഭാഗങ്ങളുടെ പട്ടികയിൽ 163 -മതത്തെ നമ്പറായി സീറോ മലബാർ കാത്തലിക് (സിറിയൻ കാത്തലിക്) എന്ന നാമമാണ് ഈ സമുദായത്തിന് നൽകിയിരിക്കുന്നത്. സീറോ മലബാർ സിറിയൻ കാത്തലിക് എന്ന് ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കണമെന്നും നിർദേശിച്ച് ഉത്തരവ് ഉടനെ സർക്കാർ പുറപ്പെടുവിക്കണമെന്നും ജാഗ്രതാ സമിതി മുഖ്യമന്ത്രിയോടും റവന്യു മന്ത്രിയോടും കത്ത് മുഖേന ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.