പ്രായമായ തൊഴിലാളികളിടെ അവകാശങ്ങൾ സംരക്ഷിക്കണം: സിബിസിഐ 

തൊഴിലാളികള്‍ക്ക് പ്രായമേറിവരുന്നതനുസരിച്ച് ആരോഗ്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും തൊഴിലിടങ്ങളില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കാത്തലിക്ക് ബെിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസ് ഫോര്‍ ലേബറും വര്‍ക്കേര്‍സ് ഇന്ത്യ ഫെഡറേഷനും ആവശ്യപ്പട്ടു.  സിബിസിഐ ഓഫീസ് ഫോര്‍ ലേബറിന്റെയും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്റെയും ദേശീയ അസംബ്ലിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പ്രവര്‍ത്തനക്ഷമതയോടെയും മാന്യമായും പ്രായമാവുക എന്നുള്ളത് സമൂഹത്തിലെ ഒരോ അംഗത്തിന്റെയും അവകാശമായി മനസിലാക്കണമെന്ന് സിബിസിഐ ഓഫീസ് ഫോര്‍ ലേബറിന്റെ സെക്രട്ടറിയും വര്‍ക്കേഴ്‌സ് ഇന്ത്യ ഫെഡറേഷന്‍ ഡയറക്ടറുമായ ഫാ. ജെയ്‌സണ്‍ വടാശേരി പറഞ്ഞു. ഉത്പാദനക്ഷമതയും തൊഴിലില്‍ നൈപുണ്യവും ഉള്ള കാലത്തോടളം തൊഴിലാളി ജോലി തുടരുന്നു. അതേസമയം തൊഴില്‍ നൈപുണ്യം നഷ്ടപ്പെട്ട പ്രായമായ തൊഴിലാളികള്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. പ്രായമായ വ്യക്തിയുടെ മൂല്യം അയാളുടെ സാമ്പത്തിക ക്ഷമതയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണെന്ന് ഫാ. വടാശേരി പറഞ്ഞു.

പ്രായമായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ലേബര്‍ നിയമങ്ങള്‍ നവീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.