‘വേൾഡ് ആൻഡ് മിഷൻ’ മിഷനറി മാസികയ്ക്ക് നന്ദി പറഞ്ഞ് മാർപാപ്പ

150-ാം വാർഷികം ആഘോഷിക്കുന്ന പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷന്റെ ‘വേൾഡ് ആൻഡ് മിഷൻ’ മാസികയുടെ എഡിറ്റർമാർക്കും സഹകാരികൾക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ പാപ്പാ അവരെ സ്വീകരിക്കുകയും ചെയ്തു.

“ദൈവജനത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനാണ് ഈ മിഷനറി മാസിക ആരംഭിച്ചത്. മിഷനറിമാരുടെ കഥകൾ വായിക്കാനും അവരോടും അവരുടെ കൃതികളോടും അടുപ്പം തോന്നാനും പലരും ആഗ്രഹിച്ചു. സമൂഹത്തിലെ അനീതികളെ തുറന്നു കാണിക്കാനും ഈ മാസികയിലൂടെ സാധിച്ചു.” – പാപ്പാ വെളിപ്പെടുത്തി.

‘ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക’ എന്നത് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാഥമിക കടമയാണെന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. വ്യത്യസ്‌ത ജനങ്ങളേയും സംസ്‌കാരങ്ങളേയും കണ്ടുമുട്ടുന്ന സുവിശേഷം അതിന്റെ പുതുമയിൽ ഓരോ ദിവസവും നമ്മിലേക്ക് മടങ്ങുന്നത് എങ്ങനെയെന്ന് കാണിക്കുന്നു. മാത്രമല്ല, ഏക പിതാവിന്റെ മക്കളായി തങ്ങളെ സ്വയം അംഗീകരിച്ചുകൊണ്ട് മറ്റ് മതങ്ങളിലുള്ളവരുമായി സംഭാഷണവും സൗഹൃദവും സൃഷ്ടിക്കുന്നു. ഇതിനൊക്കെ പാപ്പാ പ്രത്യേകമായി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.