രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് വാര്‍ഷിക യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംയുക്തമായി സംഘടിപ്പിച്ച വാര്‍ഷികപൊതുയോഗം രൂപത മന്ദിരത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തേടനുബന്ധിച്ച് രൂപതയുടെ വിവിധ കോര്‍പറേറ്റ് സ്‌കൂളില്‍നിന്നുള്ള 50 അധ്യാപകര്‍ക്കു യാത്രയയപ്പും നടത്തി.

രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സെക്രട്ടറി സിസ്റ്റര്‍ തെരേസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമേന്‍, ഉദയ പ്രോവിന്‍സ് കോര്‍പറേറ്റ് മാനേജര്‍ സിസ്റ്റര്‍ ബെറ്റ്‌സി, ഗില്‍ഡ് പ്രസിഡന്റ് സിബിന്‍ ലാസര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.