വിഷാദരോഗത്തെ അതിജീവിക്കാൻ വി. പാദ്രെ പിയോ പഠിപ്പിക്കുന്ന പ്രാർഥന

ഇരുളിന്റെയും വിഷാദത്തിന്റെയും അവസ്ഥ ഒരു ശൂന്യതയല്ല; നിമിഷനേരം കൊണ്ട് നാം അന്ധരാകുന്ന അറിവുകൾ നിറഞ്ഞ ഒരു ഇടംമാത്രമാണത്. വിഷാദരോഗാവസ്ഥയിൽ ഒറ്റപ്പെടുകയാണെങ്കിൽ നാം കൂടുതൽ തളർന്നുപോവുകയും അങ്ങനെ നിരാശയ്ക്ക് കീഴടങ്ങുകയും ചെയ്യും. വിഷാദരോഗത്തിലും ഏകാന്തതയിലും ദൈവത്തെ തേടാൻ നാം പഠിക്കണം. വിഷാദരോഗത്തെ അതിജീവിക്കാൻ വി. പാദ്രെ പിയോ പഠിപ്പിക്കുന്ന പ്രാർഥന ഇതാ…

“കർത്താവേ, ഞാൻ ബലഹീനനായതിനാൽ എന്നോട് ചേർന്നിരിക്കണമേ. ഞാൻ വീണുപോകാതിരിക്കാൻ എനിക്ക് അങ്ങയുടെ ശക്തിനൽകണമേ. കർത്താവേ, എന്നോട് ചേർന്നിരിക്കണമേ, അങ്ങ് എന്റെ ജീവനാണ്. കർത്താവേ, എന്നോടുകൂടെ വസിക്കണമേ, അങ്ങ് എന്റെ വെളിച്ചമാണ്. നീയില്ലെങ്കിൽ ഞാൻ ഇരുട്ടിലാണ്.

കർത്താവേ, എന്നോട് ചേർന്നിരിക്കണമേ, അങ്ങനെ ഞാൻ അങ്ങയുടെ ശബ്ദം കേൾക്കട്ടെ; അങ്ങയെ പിന്തുടരുകയും ചെയ്യട്ടെ. കർത്താവേ, എന്നോട് ചേർന്നിരിക്കണമേ. കാരണം ഞാൻ നിന്നെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു. കർത്താവേ, ഞാൻ അങ്ങയോട് വിശ്വസ്തനായിരിക്കാൻ ആഗ്രഹിക്കുന്നു. കർത്താവേ, എന്നോട് ചേർന്നിരിക്കണമേ, എന്തുകൊണ്ടെന്നാൽ എന്റെ ആത്മാവ് ദരിദ്രമാണ്. എന്റെ ആത്മാവ്, സ്നേഹത്തിന്റെ ഭവനമായിരിക്കട്ടെ. ആമ്മേൻ.”

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.